ഭ​ര​ണ​ഘ​ട​ന​ക്ക് മു​ക​ളി​ൽ വി​ശ്വാ​സ​ത്തെ കൊ​ണ്ട് വ​രാ​ൻ ശ്ര​മമെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

മൂ​ന്നു​പീ​ടി​ക: ഭ​ര​ണ​ഘ​ട​ന​ക്ക് മു​ക​ളി​ൽ വി​ശ്വാ​സ​ത്തെ കൊ​ണ്ട് വ​രാ​നാ​ണ് സം​ഘ​പ​രി​വാ​ർ ശ്ര​മ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. സി ​പി ഐ ​പ​ടി​യൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ വി​ശ്വാ​സ​ത്തി​നു താ​ഴെ​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഒ​രു വി​ഭാ​ഗം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ വി​ശ്വാ​സി​യെ​യും അ​വി​ശ്വാ​സി​യെ​ന്നും വേ​ർ തി​രി​ച്ചു ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണ് ഈ ​വി​ഭാ​ഗം ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​ൻ ഭ​ര​ണ ഘ​ട​ന​യി​ൽ നി​ന്ന് കൊ​ണ്ട് മാ​ത്ര​മേ ഏ​തൊ​രു സ​ർ​ക്കാ​രി​നും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി ​ജെ പി​യു​ടെ സ​മ​രം യ​ഥാ​ർ​ഥ​ത്തി​ൽ സു​പ്രീം കോ​ട​തി​ക്കെ​തി​രെ​യാ​യി​രു​ന്നു.

പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടേ​യും സ​മ​ര​ങ്ങ​ളി​ലൂ​ടെ​യും നേ​ടി​യെ​ടു​ത്ത ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ൾ സ്ത്രീ​ക​ളു​ടെ പേ​ര് പ​റ​ഞ്ഞു ഇ​ല്ലാ​താ​ക്കാ​നും അ​തി​ലൂ​ടെ കേ​ര​ള​ത്തെ പി​ന്നോ​ട്ട് ന​ട​ത്താ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു ക​ലാ​പം സൃ​ഷി​ക്കാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യും കാ​നം രാ​ജേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തെ പു​റ​കോ​ട്ട​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നും ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കാ​നും കൂ​ടി​യാ​ണ് വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.

കെ.​വി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ഉ​ദ​യ​പ്ര​കാ​ശ്, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധ വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. കെ.​ശ്രീ​കു​മാ​ർ, പി.​മ​ണി, കെ.​എ​സ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി.​ബി​ജു, ഇ.​കെ.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts