തളിപ്പറമ്പ്: കീഴാറ്റൂർ സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ മരിച്ച സംഭവത്തിൽ നാലു വിദ്യാർഥികളെ ബംഗളൂരു യലഹങ്ക പോലീസ് കസ്റ്റഡിയിലെടുത്തു. കീഴാറ്റൂരിലെ പുതിയ പുരയിൽ കെ.പി. പ്രഭാകരൻ-സുരേഖ ദന്പതികളുടെ ഏക മകൻ അർജുൻ പ്രഭാകരൻ (22) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ശനിയാഴ്ച രാവിലെ അർജുൻ ബൈക്കപകടത്തിൽ മരിച്ചുവെന്നായിരുന്നു കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞു ബംഗളൂരുവിലെത്തിയ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോളജിലെ വിദ്യാർഥികൾ മർദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു.
അർജുനും മറ്റുചില മലയാളി വിദ്യാർഥികളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിൽ പരാതി നൽകിയ വിരോധത്തിൽ ഭീഷണി നിലവിലുള്ളതായി അർജുൻ പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.