രാ​​ഹു​​ലി​​നു നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡ്; ട്രോളിൽ മുക്കി ആരാധകർ

ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന് നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡ്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്​​സി​​ൽ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​ന്‍റെ പ​​ന്ത് ലീ​​വ് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ഗ്ലൗവി​​ൽ ത​​ട്ടി വി​​ക്ക​​റ്റ് തെ​​റി​​ച്ചാ​​യി​​രു​​ന്നു രാ​​ഹു​​ൽ പു​​റ​​ത്താ​​യ​​ത്. ക​​ഴി​​ഞ്ഞ 11 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ രാ​​ഹു​​ൽ കു​​റ്റി തെ​​റി​​ച്ച് പു​​റ​​ത്താ​​കു​​ന്ന​​ത് ഇ​​ത് ഏ​​ഴാം ത​​വ​​ണ​​യാ​​ണ്.

ഇ​​തോ​​ടെ ഒ​​രു ടെ​​സ്റ്റി​​ന്‍റെ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ ബൗ​​ൾ​​ഡാ​​യ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രി​​ൽ രാ​​ഹു​​ൽ ഗാ​​വ​​സ്ക്ക​​റി​​നൊ​​പ്പ​​മെ​​ത്തി. മൂ​​ന്നു ത​​വ​​ണ​​യാ​​ണ് ഇ​​രു​​വ​​രും ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും ബൗ​​ൾ​​ഡാ​​യി​​ട്ടു​​ള്ള​​ത്. ഗാ​​വ​​സ്ക്ക​​ർ 125 ടെ​​സ്റ്റു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് ഈ ​​റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​തെ​​ങ്കി​​ൽ രാ​​ഹു​​ൽ വെ​​റും 33 ടെ​​സ്റ്റുക​​ളി​​ൽ​​നി​​ന്നാ​​ണ്.

രാ​​ഹു​​ലി​​നെ​​തി​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യ വി​​മ​​ർ​​ശ​​ന​​വും ക​​ളി​​യാ​​ക്ക​​ലു​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നു​​പോ​​ലും വി​​ര​​മി​​ക്ക​​ൽ ടെ​​സ്റ്റ് ക​​ളി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചി​​ല്ല. ഇ​​ന്ന് ലോ​​കേ​​ഷ് രാ​​ഹു​​ലി​​ന് അ​​തു ല​​ഭി​​ച്ചു. ഗു​​ഡ് ബൈ ​​രാ​​ഹു​​ൽ, ഇ​​നി ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ കാ​​ണാം എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​​വ​​ന്ന ക​​ളി​​യാ​​ക്ക​​ലു​​ക​​ൾ.

Related posts