അ​യ്യ​നെ ക​ണ്ടു, തൊ​ഴു​തി​റ​ങ്ങി..! കൊച്ചിയിൽ നിന്നെത്തിയ നാലംഗ ഭി​ന്ന​ലിം​ഗ​ക്കാ​ർ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: കൊച്ചിയിൽ നിന്നെത്തിയ നാലു ഭി​ന്ന​ലിം​ഗ​ക്കാ​ർ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. ചൊവ്വാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് ഇവരെ പോലീസ് സന്നിധാനത്തെത്തിച്ചത്. സ്ത്രീ വേഷം ധരിച്ചാണ് ഇവർ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.

സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു. ശ​​​​​ബ​​​​​രി​​​​​മ​​​​​ലയിൽ ദ​​​​​ർ​​​​​ശ​​​​​നം നടത്താൻ ഭി​ന്ന​ലിം​ഗ​ക്കാ​ർക്കു ത​​​​​ട​​​​​സ​​​​​മി​​​​​ല്ലെ​​​​​ന്ന് ത​​​​​ന്ത്രി​​​​​യും പ​​​​​ന്ത​​​​​ളം രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​വും കഴിഞ്ഞ ദിവസം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യിരുന്നു.

ക​​​​​ഴി​​​​​ഞ്ഞ ഞാ​​​​​യ​​​​​റാ​​​​​ഴ്ച കൊച്ചിയിൽനിന്നും എ​​​​​രു​​​​​മേ​​​​​ലി വ​​​​​രെ​​​​​യെ​​​​​ത്തി​​​​​യ ഭി​ന്ന​ലിം​ഗ​ക്കാ​രെ പോ​​​​​ലീ​​​​​സ് മ​​​​​ട​​​​​ക്കി അ‍​യ​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​ർ കോ​​​​​ട്ട​​​​​യം എ​​​​​സ്പി​​​​​ക്കും ഹൈ​​​​​ക്കോ​​​​​ട​​​​​തി നി​​​​​യോ​​​​​ഗി​​​​​ച്ച നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​സ​​​​​മി​​​​​തിക്കും പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കുകയും ചെയ്തിരുന്നു.

Related posts