കോട്ടയം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മാന്നാനം സ്വദേശി നിഥിൻ (25) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബസിൽ വച്ചുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ മാന്നാനത്തുള്ള വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി സംഭവം കൂട്ടുകാരിയോടു പറഞ്ഞു. കൂട്ടുകാരി ക്ലാസിലെ ടീച്ചറെ വിവരം ധരിപ്പിച്ചു.
ടീച്ചർ ഗുരുകുലം ടീമിനെ അറിയിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ കീഴിലുള്ള ഗുരുകുലം ടീമാണ് കേസ് അന്വേഷിച്ചത്. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽ എത്തിയ കുട്ടിയെ ഓട്ടോയിൽ വിളിച്ചുകയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വനിതാ സിഐക്ക് മൊഴി നല്കി. തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.