കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ഒ​ന്നും ചെ​യ്യാ​ൻ  സാ​ധി​ക്കാ​ത്ത ദു​ർ​ബ​ല​നും ധിക്കാരിയുമെന്ന് കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ദു​ർ​ബ​ല​നും ധി​ക്കാ​രി​യു​മാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ള ഭ​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളു​ടെ പു​തു​ക്കി​യ മാ​ന​ദ​ണ്ഡം ഉ​പേ​ക്ഷി​ക്കു​ക, അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ക്ഷേ​മ​പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക പോ​ലും കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ഈ ​സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ക്കു​ക​യാ​ണ് ഈ ​ഫ​ണ്ട് എ​ങ്ങ​നെ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്, ആ​ർ​ക്കെ​ല്ലാം കൊ​ടു​ത്തു​വെ​ന്ന്. എ​ന്നാ​ൽ ഒ​റ്റ ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കേ​ണ്ട​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം.

ഇ​തി​നു ചു​വ​ട് പി​ടി​ച്ചു​ത​ന്നെ​യാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഭ​ര​ണ​വും ന​ട​ക്കു​ന്ന​ത്. ഒ​രു വി​ക​സ​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നി​ല്ല. വി​ക​സ​ന​മു​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ ബാ​ല​ൻ​സ് ഷീ​റ്റ് വ​ട്ട​പൂ​ജ്യ​മാ​ണ്. യു​ഡി​എ​ഫ് ഉ​ണ്ടാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ കോ​ർ​പ​റേ​ഷ​ൻ മേ​യ​റും കൂ​ട്ട​രും നോ​ക്ക​ണം. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മ​ര​യ്ക്കാ​ർ​ക​ണ്ടി​യി​ൽ നി​ർ​മി​ച്ച 54 ഫ്ലാ​റ്റു​ക​ളി​ൽ 40 എ​ണ്ണ​ത്തി​ലും ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന​ത്.

എ​ന്നാ​ൽ അ​തി​നു​ശേ​ഷം വ​ന്ന സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ ബാ​ക്കി​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ പോ​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല എ​ന്നു​വ​ന്നാ​ൽ പേ​ന താ​ഴെ വ​ച്ച് വേ​റെ എ​ന്തെ​ങ്കി​ലും പ​ണി​ക്ക് പോ​കു​ന്ന​താ​ണ് ന​ല്ല​ത്.കോ​ർ​പ​റേ​ഷ​നി​ൽ വി​ക​സ​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല എ​ന്നു​പ​റ​ഞ്ഞ് ഭ​ര​ണ​ക​ക്ഷി അം​ഗം പോ​ലും യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​ണ്.

ഈ ​ഭ​ര​ണ​ക​ക്ഷി അം​ഗ​ത്തി​ന്‍റെ വി​കാ​ര​മെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ മാ​നി​ക്ക​ണം. ഈ ​കോ​ർ​പ​റേ​ഷ​നി​ൽ ആ​കെ ന​ട​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​മൃ​തം പ​ദ്ധ​തി മാ​ത്ര​മാ​ണ്. അ​ത​ല്ലാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പോ​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ല്ലാ​തെ യാ​തൊ​ന്നും കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ഒ. മോ​ഹ​ന​ൻ, സു​മ ബാ​ല​കൃ​ഷ്ണ​ൻ, എ.​ഡി. മു​സ്ത​ഫ, കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts