കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് അയ്യപ്പ ദര്‍ശനം നടത്തിയെന്ന മന്ത്രിഎം.എം.മണിയുടെ പ്രസ്താവനയോട് കരുതലോടെ പ്രതികരിച്ച് ബിജെപി നേതാക്കള്‍. മന്ത്രിപറഞ്ഞത് ഏതുകാലത്തെ കാര്യമാണെന്നറിയില്ലെന്നായിരുന്നു ബിജെപി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പ്രതികരണം.
ഇക്കാര്യത്തെക്കുറിച്ച് അറിയില്ല. വിഷയത്തെക്കുറിച്ച് മനസിലാക്കിയശേഷം പ്രതികരിക്കാം. ഇന്ന് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മണിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു.
സ്ത്രീകളെ മലകയറ്റിയെന്നാണോ, കയറ്റാന്‍ പോകുന്നെന്നാണോ പറഞ്ഞതെന്ന് അറിയില്ല. ഇതുവ െര ആര്‍ക്കും അറിയാത്ത കാര്യത്തെ ക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.