നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണെന്ന് ആരാധകന്റെ കമന്റ്! വായടപ്പിക്കുന്ന രീതിയിലുള്ള മറുപടിയുമായി നടി തപ്‌സി പന്നു; പിന്നാലെ തപ്‌സിയുടെ മറുപടിയിലെ വാക്ക് ഗൂഗിളിലും ട്രെന്റ്

സ്ത്രീകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അരങ്ങേറുന്ന അധിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. പ്രത്യേകിച്ച് നടിമാര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടക്കാറുണ്ട്. പലരും അത്തരം ഞരമ്പ് രോഗികളെ സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും എട്ടിന്റെ പണി കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരക്കാരുടെ എണ്ണത്തില്‍ കുറവൊന്നും വരുന്നില്ലെന്നാണ് അനുദിനം പുറത്ത് വരുന്ന സംഭവങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. നടി തപ്‌സി പന്നുവാണ് ഇപ്പോള്‍, തന്നെ ട്വിറ്ററിലൂടെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്’ എന്ന കമന്റിട്ട ആള്‍ക്കാണ് തപ്സി മറുപടി നല്‍കിയത്. അകു പാണ്ഡ്യ എന്ന അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തിലൊരു കമന്റ് തപ്സിക്ക് ലഭിച്ചത്. വൗ എനിക്കും എന്റെ ശരീരഭാഗങ്ങള്‍ ഒത്തിരി ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം’. തപ്സി മറുപടി നല്‍കി.

ഇയാളുടെ കമന്റും അതിന് നടി നല്‍കിയ മറുപടിയും ചേര്‍ത്ത് തപ്സി ട്വീറ്റ് ചെയ്യ്തു. തപ്സിയുടെ വായടപ്പിച്ച കമന്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കുള്ള മറുപടി അത് തന്നെയാണെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.

Related posts