നിയാസ് മുസ്തഫ
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ഒടുവില്‍ ഒടിയനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതി. ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് താരം പോസ്റ്റിട്ടത്. പ്രതിസന്ധികളുടെ നടുവില്‍ തന്റെ കന്നി ചിത്രം ഒടിയന്‍ ഉഴലുമ്പോഴും, ചിത്രത്തില്‍ നായികയായി അഭിനയിച്ച മഞ്ജു വാര്യരുടെ മൗനം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരു മാധ്യമ ത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഒടിയനെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടാന്‍ മഞ്ജു തയാറായില്ല. നിലപാടുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ മഞ്ജുവിന് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ചെറിയ സിനിമകളെപ്പോലും പ്രകീര്‍ത്തിച്ച് മഞ്ജു പോസ്റ്റ് ഇടുന്നു. അടുത്തിടെ ഷൂട്ടിംഗ് നടന്ന ചിത്രത്തിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍, പല പ്രാവശ്യമായി പോസ്റ്റ് ചെയ്യുന്നു. ഒടിയന്‍ പോലുള്ളൊരു സിനിമ, മഞ്ജുവാര്യരുടെ മുന്‍ ജന്മ ഭാഗ്യമാണ്.
ഇപ്പോഴത്തെ മഞ്ജുവിന്റെ നിലപാടുകള്‍ അവരുടെ പ്രതിച്ഛായയെ മാറ്റിമറിക്കുന്നു. മഞ്ജു ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോഴത്തെ പ്രവൃത്തികള്‍ ആരെയെങ്കിലും ഭയന്നിട്ടാണോയെന്നു സംശയമുണ്ട്.
അവരുടെ പ്രതിസന്ധികളില്‍ സ്വന്തം ഭാവി റിസ്‌ക് ചെയ്ത് ഞാന് നിന്നിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ മഞ്ജു കൈ വിട്ടത് ശരിയായില്ല. അവര്‍ കേരള പൊതു സമൂഹത്തിനു മുന്‍പില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടുന്നുമുണ്ട്. ഇതുവരെയുള്ള നിലയും, വിലയും ഒരടിക്കു താഴെ പോവുന്ന രീതിയില്‍ ആണിപ്പോഴത്തെ ചെയ്തികള്‍. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണ്- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനം മഞ്ജുവാര്യരുടെ കണ്ണു തുറപ്പിച്ചുവെന്നു വേണം കരുതാന്‍. അധികം വൈകാതെ തന്നെ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:-
ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം.
കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത ു തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!