വ്യ​ത്യ​സ്ത​ന​ല്ല; വ്യ​ത്യ​സ്ത​രു​ടെ ത​മ്പു​രാ​നാ​യി നാ​സ​ര്‍ മാ​ഷ്

കെ.​പി.​രാ​ജീ​വ​ന്‍
ത​ളി​പ്പ​റ​മ്പ്: തെ​ങ്ങി​ലും ക​വു​ങ്ങി​ലും ക​യ​റും ന​ന്നാ​യി പാ​ച​കം ചെ​യ്യും മാ​ജി​ക് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ലും പ​രി​ശീ​ല​ന​വും ന​ല്‍​കും പു​രു​ഷ​ന്‍​മാ​രെ ത​യ്യ​ൽ പ​ഠി​പ്പി​ക്കും, മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​ര്‍ ചെ​യ്യും ഇ​തു​കൂ​ടാ​തെ എ​ല്ലാ​റ്റി​ലും സ​മ​യ​ക്ര​മ​വും പാ​ലി​ക്കും. ഇ​ത് എം.​അ​ബ്ദു​ള്‍​നാ​സ​റെ​ന്ന നാ​ട്ടു​കാ​രു​ടെ നാ​സ​ര്‍ മാ​ഷ്. ആ​റ് വ​യ​സി​ല്‍ ഒ​ന്നാം​ക്ലാ​സി​ല്‍ തു​ട​ങ്ങി​യ പ​ഠ​നം 57-ാം വ​യ​സി​ലും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

മ​ര​ണം വ​രെ എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. ജീ​വി​തം ​കൊ​ണ്ട് ആ​ര്‍​ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന നാ​സ​ര്‍​മാ​ഷ് പ​ത്തി​നം സേ​വ​ന​ങ്ങ​ള്‍ ചെ​യ്തു​കൊ​ടു​ക്കാ​നാ​യു​ള്ള ടെ​ന്‍-​ഇ​ന്‍ വ​ണ്‍-​സേ​വ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ക​യാ​ണ്. പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ​ത്തു​പേ​ര്‍ ചേ​ര്‍​ന്ന് ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തു​ത​ന്നെ ഉ​ദ്ഘാ​ട​ക​രു​ടെ സ​മ​യ​മ​നു​സ​രി​ച്ചാ​ക്കി അ​വി​ടെ​യും മാ​ഷ് വ്യ​ത്യ​സ്ത​നാ​കു​ന്നു. പ​ത്ത് ഉ​ദ്ഘാ​ട​ക​ര്‍​ക്കും അ​വ​ര്‍​ക്കി​ഷ്ട​മു​ള്ള സ​മ​യ​ത്തു​വ​ന്ന് അ​വ​ര​വ​രു​ടെ പേ​രെ​ഴു​തി​വച്ച​തി​ന് മു​ക​ളി​ലെ തു​ണി നീ​ക്കി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കാം.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​യൂ​രി​ല്‍നി​ന്ന് 1987 ലാ​ണ് ഇ​ദ്ദേ​ഹം പ​രി​യാ​രം ഓ​ണ​പ്പ​റ​മ്പ് സ്‌​കൂ​ളി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ​ത്. എ​ട്ടാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ ത​ന്നെ സ്വ​ന്തം വ​സ്ത്രം ക​ഴു​കാ​നും ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി​വയ്ക്കാ​നും ശു​ഷ്‌​കാ​ന്തി പു​ല​ര്‍​ത്തി​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ഴും അ​ത് തു​ട​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ​ത് മു​ത​ല്‍ ത​ന്നെ ന​രി​ക്കോ​ട് ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ സ​ഫി​യ​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ പ്ര​കാ​രം അ​ടു​ക്ക​ള​ജോ​ലി​യും പ​ങ്കു​വച്ചി​രി​ക്കു​ന്നു.

രാ​വി​ലെ ഭാ​ര്യ​യും രാ​ത്രി നാ​സ​ര്‍​മാ​ഷു​മാ​ണ് അ​ടു​ക്ക​ള ഭ​രി​ക്കു​ക. സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സി​ന്‍റെ ചു​മ​ത​ല ല​ഭി​ച്ച​തോ​ടെ​യാ​ണ് ജീ​വി​ത​ത്തി​ന് മൂ​ല്യ​ങ്ങ​ളു​ടെ തി​ള​ക്കം കൈ​വ​ന്ന​തെ​ന്ന് മാ​ഷ് പ​റ​യു​ന്നു. സ്‌​കൂ​ളി​ല്‍ എ​ന്നും സ​മ​യ​ത്തി​ന്‍റെ കൃ​ത്യ​നി​ഷ്ഠ പു​ല​ര്‍​ത്തി​യ മാ​ഷ് ര​ണ്ടു​ത​വ​ണ ഏ​താ​നും മി​നിറ്റുക​ള്‍ വൈ​കി​യ​തി​ന് ലീ​വ​പേ​ക്ഷ ന​ല്‍​കി​യ​ശേ​ഷം ക്ലാ​സെ​ടു​ത്ത സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ത​ന്‍റെ വി​ദ്യാ​ര്‍​ഥിക​ളും സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന​തി​ല്‍ ഇ​ദ്ദേ​ഹം നി​ര്‍​ബ​ന്ധം പു​ല​ര്‍​ത്തു​ന്നു.

ക്ലാ​സ് ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നാ​ണ് ക്ലാ​സി​നി​ട​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് മു​ന്നി​ല്‍ മാ​ജി​ക് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​യി മാ​ജി​ക്കും പ​ഠി​ച്ചെ​ടു​ത്ത​ത്. മാ​ഷു​ടെ മാ​ജി​ക് പ്ര​ദ​ര്‍​ശ​നം 25ന് ​ഭാ​ര്യ​യു​ടെ ജ​ന്‍​മ​നാ​ടാ​യ വ​ലി​യ​പ​റ​മ്പി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ വി​ര​മി​ച്ച​തി​ന് ശേ​ഷം സ്‌​പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, മൊ​ബൈ​ല്‍​ഫോ​ണ്‍ റി​പ്പേ​റിം​ഗ് എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി. കൗ​ണ്‍​സലിം​ഗ്, സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്-​മ​ല​യാ​ളം-​ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ല്‍ 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​യ​ക്ഷ​രം ന​ന്നാ​ക്ക​ല്‍, ഖു​ര്‍​ആ​ന്‍ പാ​രാ​യ​ണ പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​യി​ലാ​ണ് സേ​വ​നം ന​ല്‍​കു​ക.

ഒ​രു​കാ​ര്യ​വും പ​റ്റി​ല്ലെ​ന്ന് പ​റ​യില്ലെങ്കിലും മാ​ഷ് ഏ​ത് കാ​ര്യ​ങ്ങ​ളി​ലും ത​നി​ക്കാ​വു​ന്ന​തു​പോ​ലെ ഭാ​ഗ​ഭാ​ക്കാ​വാ​ന്‍ മ​ടി​കാ​ണി​ക്കാ​റു​മി​ല്ല. ഇ​പ്പോ​ഴും കാ​ലി​ല്‍ ത​ള​യി​ട്ട് തെ​ങ്ങി​ലും ക​വു​ങ്ങി​ലും ക​യ​റു​ന്ന ഇ​ദ്ദേ​ഹം മി​ക​ച്ച ജൈ​വ​ക​ര്‍​ഷ​ക​ന്‍ കൂ​ടി​യാ​ണ്. 24 മ​ണി​ക്കൂ​റി​ല്‍ എ​ന്തൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന കാ​ര്യം കൃ​ത്യ​മാ​യി ത​യ​റാ​ക്കി​യ നാ​സ​ര്‍​മാ​ഷ് മ​നു​ഷ്യ​ന് സാ​ധി​ക്കാ​ത്ത​താ​യി ലോ​ക​ത്ത് ഒ​ന്നു​മി​ല്ലെ​ന്ന വി​ശ്വാ​സ​ക്കാ​ര​നാ​ണ്. പ​ക്ഷെ, മ​ന​സി​നെ മ​ടി ബാ​ധി​ക്കാ​തി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ടി​വ​ര​യി​ടു​ന്നു.

Related posts