ആലപ്പുഴ: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസ്. ന്യൂനപക്ഷ വികസന കോർപറേഷനിൽ ബന്ധു അദീബിനെ നിയമിച്ചത് പൊതുഭരണ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ രേഖകൾ സഹിതമാണ് ഫിറോസ് ആരോപണം ഉന്നയിച്ചത്.
അദീബിനെ നിയമനത്തെ ഉദ്യോഗസ്ഥർ എതിർത്തെങ്കിലും മന്ത്രി 20 മിനിറ്റിനുള്ളിൽ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുപ്രതിയാണെന്നും ഫിറോസ് വെളിപ്പെടുത്തി.