സി​.സി​. ടി​വി ബോ​ർ​ഡി​ൽ മാ​ത്രം; എ​ൻ​എ​സ്എ​സ് കോ​ളജി​ന​രി​കേ മാ​ലി​ന്യ കൂ​മ്പാരം

നെന്മാറ: പാ​ത​യോ​ര​ങ്ങ​ളി​ൽ കൊ​ണ്ടി​ടു​ന്ന മാ​ലി​ന്യം ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ന്നു. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം​പാ​ത​യി​ൽ നെന്മാറ എ​ൻ​എ​സ്എ​സ് കോ​ളേ​ജ് മു​ത​ൽ സെ​ന്‍റ് തോ​മ​സ് ന​ഗ​ർ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്ന​ത്.

മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​ശു​ന്യ​മാ​യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ചാ​ക്കു​ക​ളി​ലാ​ക്കി​യാ​ണ് ഈ ​ഭാ​ഗ​ത്തെ പാ​ത​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യി രാ​പ​ക​ൽ​ഭേ​ദ​മി​ല്ലാ​തെ കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ക്കു​ന്ന​ത്.മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ല​പ്പോ​ഴും അ​ഴു​കി ദു​ർ​ഗ​ന്ധ​മു​ണ്ടാ​കു​ന്നു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി മൂ​ക്കു​പൊ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ക്ഷി​ക​ളും മ​റ്റും കൊ​ത്തി കി​ണ​റു​ക​ളി​ൽ ഇ​ടാ​റു​ണ്ടെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.ഒ​രു​ഭാ​ഗ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ മു​ള​ങ്കാ​ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​വും മ​റു​വ​ശ​ത്ത് പാ​ത​യോ​ര​വു​മാ​ണ്.

വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്നും താ​ങ്ക​ൾ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് വ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​തെ ബോ​ർ​ഡി​ൽ മാ​ത്രം മു​ന്ന​റി​യി​പ്പ് ഒ​തു​ങ്ങി​യ​തോ​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ യാ​തൊ​രു കു​റ​വു​മി​ല്ല.ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ങ്ങ​നെ കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​യ​രി​കി​ൽ ത​ന്നെ കു​ഴി​യെ​ടു​ത്ത് മൂ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ ഇ​തു​വ​രെ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.വ​നം​വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നി​ടു​ന്ന​തു ത​ട​യാ​ൻ ഉ​യ​ര​ത്തി​ൽ ക​ന്പി​വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും ഇ​തി​നാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ത്ത​തും പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ​ല്ലാം മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു.

Related posts