സിനിമ വിജയിച്ചാല്‍ നായികയെ ആരെങ്കിലും പുകഴ്ത്താറുണ്ടോ? ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍

ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇനിയും അവസാനമായിട്ടില്ല. സംവിധായകന്‍ ശ്രീകുമാര്‍മേനോനെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെയും ആക്രമണം നടന്നിരുന്നു. മഞ്ജു വാര്യര്‍ കാരണമാണ് ചിത്ര പരാജയപ്പെട്ടതെന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ലെങ്കില്‍ നായികയെ പഴിക്കുന്ന രീതിക്ക് നേരേ വിരല്‍ ചൂണ്ടൂന്നതായി റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒടിയന്‍ സിനിമയെ മുന്‍നിര്‍ത്തിയായിരുന്നു പരമാര്‍ശമെങ്കിലും ഒരു സിനിമ ഹിറ്റായാല്‍ ആ വിജയത്തില്‍ ആ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലെന്ന എന്നായിരുന്നു റിമയുടെ കുറിപ്പ്.

ഒടിയന്‍ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെകുറിച്ച് മഞ്ജുവാര്യര്‍ പ്രതികരിക്കണമെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തു വന്നിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് തനിക്കെതിരെ സൈബര്‍ ആക്രമണമെന്നും ശ്രീകുമാര്‍ വിശദീകരിച്ചിരുന്നു.

കുറിപ്പിനെതിരെ പ്രതിഷേധവും പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. സ്ത്രീപ്രാധാന്യമുളള നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്ന ചോദ്യവുമായി നിരവധി പേര്‍ റിമയ്‌ക്കെതിരെയും രംഗത്തുണ്ട്.

Related posts