കൊച്ചി: വനിതാ മതിലിൽനിന്ന് പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകർ പങ്കെടുക്കുന്പോൾ കുട്ടികളെയും ഒപ്പം കൂട്ടാൻ സാധ്യത ഏറെയാണെന്നും കോടതി നിരീക്ഷിച്ചു.
വനിതാ മതിലുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്തരവാദിത്വബോധമുള്ള സർക്കാർ കുട്ടികളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു.
അതേസമയം, വനിതാ മതിലിൽ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പങ്കെടുക്കാത്തവർക്കെതിരേ ശിക്ഷാ നടപടിയുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.