ആ സതീശന്റെ മോന്‍ ഇവിടെയുണ്ട്! താന്‍ തേച്ചിട്ടുപോയി എന്നാരോപിച്ച് ടിക്ക്‌ടോക്കിലൂടെ രംഗത്തെത്തിയ പെണ്‍കുട്ടികള്‍ക്ക് മറുപടിയുമായി ‘ കഥയിലെ നായകന്‍’; എന്തുകൊണ്ട് ‘തേച്ചു’ എന്ന് വിശദീകരണവും

വൈറല്‍ വിഷയങ്ങളാണ് സമൂഹമാധ്യമങ്ങളുടെ പ്രത്യേകത. എന്തിനെയും അങ്ങുകയറി വൈറലാക്കിക്കളയും. മലയാളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ രണ്ടു വിഷയങ്ങളാണ് കിളിനാക്കോട് സദാചാര ലൈവും, സതീശന്റെ മോന്‍ പാരഡിപ്പാട്ടും. കിളിനാക്കോട് വിഷയത്തില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചുകഴിഞ്ഞു. സതീശന്റെ മോന്‍ ടിക്ക് ടോക്ക് പാട്ടില്‍ പ്രതികരിച്ചത് ഒറിജിനല്‍ സതീശന്റെ മോന്‍ തന്നെയാണ്.


സംഭവം ഇതാണ്: സതീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ, എന്ന് മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്നു പാടുന്നതാണ് വീഡിയോ. ടിക് ടോക്കില്‍ പ്രരിച്ച വീഡിയോ പിന്നീട് എല്ലാ സമൂഹമാധ്യമങ്ങളും ഏറ്റുപിടിച്ചു. ‘ബാലേട്ടന്‍ മോളല്ലേടി ..നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ’ എന്ന കലാഭവന്‍ മണി പാട്ടിന്റെ പാരഡിയായിരുന്നു പെണ്‍കുട്ടികള്‍ പാടിയത്. എന്നാല്‍ പാട്ടിന്റെ അവസാന ഭാഗത്തു പെണ്‍കുട്ടികള്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതു വിവാദമായി.

വീഡിയോ വൈറലായതോടെ പെണ്‍കുട്ടികളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഒറിജിനല്‍ സതീശന്റെ മോന്‍ രംഗത്തെത്തിയതോടെ വിഷയം കൊഴുത്തു. പാട്ടുപാടുന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു കാരണം വ്യക്തമാക്കുന്നില്ലെങ്കിലും, പെണ്‍കുട്ടികളുടെ പാട്ടിനു മറുപടി നല്‍കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

https://youtu.be/Np_avBDhu2Q

Related posts