സോഷ്യൽമീഡിയയിൽ സിനിമതാരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രത്തിന് അശ്ലീലം നിറഞ്ഞ കമന്റുകൾ പങ്കുവയ്ക്കുന്നത് ചിലർക്ക് ഹരമാണ്. അത്തരക്കാരുടെ കപടമുഖം താരങ്ങൾ സോഷ്യൽമീഡിയയിൽ തുറന്നു കാട്ടാറുമുണ്ട്. ഇപ്പോഴിത തനിക്കു നേരെ അശ്ലീലം കലർന്ന കമന്റ് പാസാക്കിയ ആൾക്ക് നടി തപ്സി പന്നു നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്.
“നിങ്ങളുടെ ശരീരഭാഗങ്ങൾ എനിക്ക് ഇഷ്ടമാണ്’ എന്നായിരുന്നു അകു പാണ്ഡെ എന്നൊരാൾ തപ്സിക്ക് നൽകിയ കമന്റ്. ഉടൻ തന്നെ വന്നു തപ്സിയുടെ മറുപടി. “വൗ.. എനിക്കും എന്റെ ശരീരഭാഗങ്ങൾ ഏറെ ഇഷ്ടമാണ്. നിങ്ങൾക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് ഇഷ്ടം സെറിബ്രമാണ്’.