ഇവര്‍ ദൈവത്തിന്റെ ശത്രുക്കള്‍! നോര്‍വെ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത്

ഡ​മാ​സ്ക​സ്: മൊ​റോ​ക്കോ​യി​ൽ നോ​ർ​വെ​യി​ൽ നി​ന്നു​ള്ള ര​ണ്ട് യു​വ​തി​ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു ഐ​എ​സ് ഭീ​ക​ര​ർ‌ പി​ടി​യി​ൽ. റി​ച്ചാ​ഡ് അ​ഫ്റ്റി, ഒൗ​സി​യാ​ദ്, ഇ​ജോ​ദ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ​കേ​ഷി​ലെ ഒ​രു ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഇം​ലി​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ലൊ​രാ​ളു​ടെ ത​ല വെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മൊ​റോ​ക്കോ​യി​ലെ​ത്തി​യ നോ​ർ​വേ​ക്കാ​രി മ​റെ​ൻ ഉ​യ്‌​ല‌ാ​ൻ​ഡ്(28), ലൂ​സി​യ വെ​സ്റ്റെ​റാ​ഗെ​ർ ജെ​സ്പേ​ർ​സ​ൻ(24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ ക്രൂ​ര​മാ​യി കൊ​ല ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ഐ​എ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു. ഇ​വ​ർ ദൈ​വ​ത്തി​ന്‍റെ ശ​ത്രു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ദൈ​വ​ത്തി​ന്‍റെ ആ​ഗ്ര​ഹം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ൾ ശ്രമിച്ചതെന്ന് ഇവർ വീഡിയോയിൽ പറയുന്നു.

ത​ങ്ങ​ൾ ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത മൊ​റോ​ക്കോ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​വീ​സി​നെ ഇ​തി​ലൊ​രു വീ​ഡി​യോ​യി​ൽ ഭീ​ക​ര​ർ പ​രി​ഹ​സി​ക്കു​ന്നു​മു​ണ്ട്. കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക​ൾ ര​ണ്ട് പേ​രും ഒൗ​ട്ട് ഡോ​ർ ഗൈ​ഡു​മാ​രാ​കാ​നാ​യി നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

അ​റ്റ്‌​ല​സ് പ​ർ​വ​ത​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്പ് ഇ​വ​ർ​ക്കൊ​പ്പം മൂ​ന്ന് പു​രു​ഷ​ന്മാ​രെ ക​ണ്ടി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ടൂ​റി​സ്റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത് മൊ​റോ​ക്കോ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ക​ടു​ത്ത ഭീ​തി​യാ​ണ് പ​ര​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​ന​വും ടൂ​റി​സം മേ​ഖ​ല​യി​ൽ നി​ന്നാ​ണ്.

Related posts