തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സത്യഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ദിവസമായി വിജി സത്യഗ്രഹ സമരം നടത്തിവരികയായിരുന്നു.സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി ആരോപിച്ചിരുന്നു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവർ പറഞ്ഞിരുന്നു.
നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്.