തിരുവനന്തപുരം: വനിതാ മതിലിന് ഖജനാവില്‍നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ശാക്തീകരണത്തിനും മറ്റുമായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഇതിൽനിന്നും ഒരു രൂപ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതിലിൽ യാതൊരു വേർതിരിവും ഇല്ല. ആർക്കും പങ്കെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.