കൊല്ലങ്കോട്: തമിഴ്നാട്ടിൽനിന്നും ഇരുചകവാഹനത്തിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി കൊല്ലങ്കോട് എക്സൈസ് അധികൃതർ രണ്ടുപേരെ പിടികൂടി. തൃശൂർ വെളുത്തൂർ മിഥുൻ (24), കണ്ടശാംകടവ് ബിജു തന്പി (19) എന്നിവരെയാണ് കോവിലകംമൊക്കിൽ അറസ്റ്റുചെയ്തത്.ബൈക്കിൽ ഇരുവർക്കിമിടയിലായി സ്കൂൾ ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്.
ഇൻസ്പെക്ടർ കെ.എസ്.പ്രശോഭ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ സുരേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽനിന്ന് അതിർത്തിവഴി കഞ്ചാവുകടത്ത് വൻതോതിൽ വർധിച്ചിരിക്കുകയാണ്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് കഞ്ചാവ് കടത്ത് കൂടുതൽ നടക്കുന്നത്.