കഴുതയുടെ പുറത്തിരുന്ന് ലൈവ് റിപ്പോർട്ട് ചെയ്യുകയായിരുന്ന ചാനൽ റിപ്പോർട്ടറെ കഴുത നിലത്തിടുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. പാക്കിസ്ഥാനിലെ ടിവി ഉറുദുവിലെ റിപ്പോർട്ടറായ ആമിൻ ഹഫീസാണ് കഴുതയുടെ പുറത്തു നിന്നും താഴെ വീണത്.
വാർത്തയുടെ അവസാനം സൈൻ ഓഫ് പറയുവാനായി കഴുതയുടെ പുറത്തിരുന്ന് സംസാരിക്കുകയായിരുന്ന ആമിനെ കഴുത കുടഞ്ഞ് ശരീരത്തിൽ നിന്നും എറിയുകയായിരുന്നു. വളരെ വ്യത്യസ്തമായ രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രശസ്തി നേടിയിട്ടുള്ള ആമിൻ ഹഫീസ് ഈ പ്രാവശ്യവും തന്റെ ശ്രമം ഉപേക്ഷിച്ചില്ല. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.