വേങ്ങര : കിളിനക്കോട് കോളജ് വിദ്യാർഥിനികൾക്കെതിരേ വാട്സ് ആപ്പിൽ അപവാദ പ്രചാരണം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ .
കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുമായ പുള്ളാട്ട് ഷംസു, അബ്ദുൾ ഗഫൂർ, സാദിഖ്, ലുഖ്മാൻ, ഹൈദരലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ഞായറാഴ്ച സഹപാഠിയുടെ വിവാഹ സത്കാരത്തിന് കിളിനക്കോട്ടെത്തിയ വിദ്യാർഥിനികൾക്കു നേരെ ചിലർ സദാചാര പോലീസ് ചമഞ്ഞു രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. തുടർന്നാണ് ഇവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് നാട്ടുകാരായ ചിലർ രംഗത്തെത്തിയത്. ഇതിനെതിരേ പെണ്‍കുട്ടികൾ വേങ്ങര പോലീസിൽ പരാതി നൽകുകയായിരുന്നു.