ആനവണ്ടി കിതയ്ക്കുന്നു; പിരിച്ചുവിട്ടവരുടെ പാതിപോലുമായില്ല;കെഎസ്ആർടിസിയിൽ പുതിയതായി നിയമിച്ചത് 1532 കണ്ടക്ടർമാരെ

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍​ടി​സി​യി​ൽ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യ 60 പേ​ർ കൂ​ടി വെ​ള്ളി​യാ​ഴ്ച ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​തോ​ടെ പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ക​ണ്ട​ക്ട​ർ​മാ​രു​ടെ എ​ണ്ണം 1532 ആ​യി.

നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യ 4051 പേ​രി​ൽ വ്യാ​ഴാ​ഴ്ച 1472 പേ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. ഇ​വ​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഡി​പ്പോ​ക​ളി​ൽ ചു​മ​ത​ല​യേ​ൽ​ക്കും. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ 45 ദി​വ​സ​ത്തെ സാ​വ​കാ​ശം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ണ്ട്. അ​തി​നു​ശേ​ഷ​മേ ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ഉ​ണ്ടാ​കു​ക​യു​ള്ളൂ.

4471 താ​ത്കാ​ലി​ക ക​ണ്ട​ക്ട​ർ​മാ​രെ​യാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ഴി​വാ​ക്കി​യ​ത്. ഇ​വ​രെ തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ലും പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ല.

Related posts