തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് 36 ഡോക്ടർമാരെ പിരിച്ചുവിട്ടു. അനധികൃത അവധിയിൽ പോയതിനെ തുടർന്നാണു നടപടി. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലായി അന്പതിനടുത്ത് ഡോക്ടർമാരാണ് ഇത്തരത്തിൽ അവധിയിൽ പ്രവേശിച്ചിരുന്നത്.
ഇവരോടു വീണ്ടും ജോലിക്കു പ്രവേശിക്കാൻ നിരവധി തവണ അധികൃതർ കത്തു മുഖേനയും നോട്ടീസ്, പത്രം മുഖേനയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് പിരിച്ചുവിടൽ നടപടിയിലേക്കു കടന്നത്.
ഡോക്ടർമാരുടെ അനധികൃത അവധി മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. പിരിച്ചുവിടൽ നടപടിക്കു പിഎസ് സി അംഗീകാരം നൽകി.