മഹേഷിന്‍റെ ചാച്ചനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻ കെ.എൽ ആന്‍റണി അന്തരിച്ചു; ദേ​​ഹാ​​സ്വാ​​സ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു

പൂ​​ച്ചാ​​ക്ക​​ൽ (ആ​ല​പ്പു​ഴ): ച​​ല​​ച്ചി​​ത്ര-​​നാ​​ട​​ക​​ന​​ട​​ൻ ആ​​ല​​പ്പു​​ഴ പൂ​​ച്ചാ​​ക്ക​​ൽ ഉ​​ള​​വെ​​യ്പ് കോ​​യി​​പ്പ​​റ​​ന്പി​​ൽ കെ.​​എ​​ൽ. ആ​​ന്‍റ​​ണി(75) അ​​ന്ത​​രി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​​യ​യ്ക്കു വി​​ധേ​​യ​​യാ​​യ മ​​ക​​ൾ അ​​ന്പി​​ളി​​യെ ക​​ണ്ടു​മ​​ട​​ങ്ങും​​വ​​ഴി ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹ​​ത്തെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വി​​ടെ വ​​ച്ചാ​​ണ് അ​​ന്ത്യം സം​​ഭ​​വി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം ചേ​​ർ​​ത്ത​​ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.

മൃ​​ത​​ദേ​​ഹം നാ​​ളെ രാ​​വി​​ലെ പൂ​​ച്ചാ​​ക്ക​​ൽ ഉ​​ള​​വെ​​യ്പി​​ലെ വീ​​ട്ടി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​ച്ച​​തി​​നു​​ശേ​​ഷം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഉ​​ള​​വെ​​യ്പ് സെ​​ന്‍റ് മാ​​ർ​​ട്ടി​​ൻ ഡി ​​പോ​​റ​​സ് പ​​ള്ളി​​യി​​ൽ സംസ്കരിക്കും.

അന്പതുവ​​ർ​​ഷ​​മാ​​യി നാ​​ട​​ക​​രം​​ഗ​​ത്തെ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യ കെ.​​എ​​ൽ. ആ​​ന്‍റ​​ണി മ​​ഹേ​​ഷി​​ന്‍റെ പ്ര​​തി​​കാ​​രം സി​​നി​​മ​​യി​​ലെ ഫ​​ഹ​​ദി​​ന്‍റെ അ​​ച്ഛ​​നാ​​യ “ചാ​​ച്ച​​ൻ’ എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണ് സി​​നി​​മാ ലോ​​ക​​ത്തു ശ്ര​​ദ്ധേ​​യ​​നാ​​കു​​ന്ന​​ത്. ഗ​​പ്പി, ഞ​​ണ്ടു​​ക​​ളു​​ടെ നാ​​ട്ടി​​ൽ ഒ​​രി​​ട​​വേ​​ള തു​​ട​​ങ്ങി​​യ പ​​ത്തോ​​ളം ചി​​ത്ര​​ങ്ങ​​ളി​​ലും അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ച്ചി​​ൻ ക​​ലാ​​കേ​​ന്ദ്രം എ​​ന്ന നാ​​ട​​ക​​സ​​മി​​തി ഇ​​ദ്ദേ​​ഹ​​മാ​​ണ് രൂ​​പീ​​ക​​രി​​ച്ച​​ത്. പൂ​​ച്ചാ​​ക്ക​​ൽ സ്വ​​ദേ​​ശി​​നി ലീ​​ന​​യാ​​ണ് ഭാര്യ. അ​​ടി​​യ​​ന്തരാ​​വ​​സ്ഥയിൽ വധിക്കപ്പെട്ട രാ​​ജ​​നെക്കു​​റി​​ച്ചെ​​ഴു​​തി​​യ “ഇ​​രു​​ട്ട​​റ’ എ​​ന്ന നാ​​ട​​കം വ​​ലി​​യ വി​​വാ​​ദ​​മാ​​യി​​രു​​ന്നു. ഇ​തു​കൂ​ടാ​തെ ക​​ലാ​​പം, കു​​രു​​തി, മ​​നു​​ഷ്യ​​പു​​ത്ര​​ൻ, തെ​​രു​​വു​​ഗീ​​തം തു​​ട​​ങ്ങി​​യ നാ​​ട​​ക​​ങ്ങ​​ൾ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്.

മ​​ക്ക​​ൾ: അ​​ന്പി​​ളി (ക​​ല​​വൂ​​ർ ഗ​​വ.​എ​​ച്ച്എ​​സ്എ​​സ്), ലാ​​സ​​ർ​ ഷൈ​​ൻ(​​ക​​ഥാ​​കൃ​​ത്ത്, നാ​​ര​​ദ ന്യൂ​​സ് റ​​സി​​ഡ​​ന്‍റ് എ​​ഡി​​റ്റ​​ർ), നാ​​ൻ​​സി. മ​​രു​​മ​​ക്ക​​ൾ: ബി​​നോ​​യ് ജോ​​ർ​​ജ് (​​കെ​എ​​സ്ഇ​​ബി), അ​​ഡ്വ. ​മാ​​യ കൃ​​ഷ്ണ​​ൻ, ബി​​ജി (​ബി​​സി​​ന​​സ്, പാ​​ല​​ക്കാ​​ട്).

Related posts