തുടങ്ങിവെച്ച ഒന്നും നടപ്പായില്ല;  ശാസ്ത്രിറോഡിലെ ബസ് ബേ വെറും കാത്തിരിപ്പു കേന്ദ്രമായി;  വൈഫൈയും എഫ് എം റോഡിയോയുമൊന്നുമില്ലാതെ ബോറടിച്ച് യാത്രക്കാർ

കോ​ട്ട​യം: ഹൈ​ടെ​ക് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലെ വൈ​ഫൈ​യും എ​ഫ്എം റോ​ഡി​യോ​യും അ​പ്ര​ത്യ​ക്ഷ​മാ​യി.
കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ശാ​സ്ത്രി റോ​ഡ് ബ​സ് ബേ​യി​ലെ ആ​ധു​നി​ക ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം തു​റ​ന്ന​പ്പോ​ൾ എ​ന്തെ​ല്ലാം വാ​ഗ്ദാ​ന​ങ്ങ​ളാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് ബോ​റ​ടി​ക്കാ​തി​രി​ക്കാ​ൻ എ​പ്പോ​ഴും പാ​ട്ട് കേ​ൾ​ക്കാ​ൻ എ​ഫ്എം റേ​ഡി​യോ, സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം , കു​ടി​വെ​ള്ളം അ​ങ്ങ​നെ പോ​കു​ന്നു ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ.

തു​ട​ക്ക​ത്തി​ൽ പാ​ട്ട് കേ​ൾ​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട​ത് നി​ല​ച്ചു. സൗ​ജ​ന്യ വൈ​ഫൈ​യൊ​ന്നും ഇ​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ആ​കെ ര​ണ്ട് ബ​സ് ബേ​യാ​ണു​ള്ള​ത്. ഒ​ന്ന് ശാ​സ്ത്രി റോ​ഡി​ലും മ​റ്റൊ​ന്ന് തി​രു​വാ​തു​ക്ക​ലും.

തി​രു​വാ​തു​ക്ക​ലെ ബ​സ് ബേ​യി​ൽ തി​ര​ക്കൊ​ന്നു​മി​ല്ല. യാ​ത്ര​ക്കാ​രും കു​റ​വാ​ണ്. പ​ക്ഷേ ശാ​സ്ത്രി റോ​ഡി​ൽ അ​ത​ല്ല സ്ഥി​തി. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് ശാ​സ്ത്രി റോ​ഡി​ലേ​ത്. ശാ​സ്ത്രി റോ​ഡ് മോ​ഡ​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും ബ​സ് ബേ​യും ന​ഗ​ര​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ചാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും.

ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ടു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കു​രു​ക്കാ​യി മാ​റു​ന്ന​ത്. എ​ന്നാ​ൽ ബ​സ്ബേ നി​ർ​മാ​ണ​ത്തി​നു​ള്ള ഒ​രു പ​ദ്ധ​തി​യും അ​ധി​കൃ​ത​രു​ടെ ത​ല​യി​ലു​ദി​ച്ചി​ട്ടി​ല്ല.

Related posts