ഒരു സ്മാര്‍ട്ട്‌ഫോണും ഒരു പണിയുമില്ലെങ്കില്‍ ആരെയെും മോശക്കാരാക്കാം, സോഷ്യല്‍മീഡിയയില്‍ പാറിനടന്ന ഒരു കള്ളം കൂടി പൊളിയുന്നു, കാണുന്നതെല്ലാം ഷെയര്‍ ചെയ്യുംമുമ്പ് ഇതൊന്നു വായിക്കുക

സോഷ്യല്‍മീഡിയ ഒരുവല്ലാത്ത മീഡിയ തന്നെയാണ്. ആര്‍ക്കെതിരേ എന്തു വേണമെങ്കിലും പറയാമെന്ന അവസ്ഥ. ഒരു സ്മാര്‍ട്ട് ഫോണും കളയാന്‍ സമയവും ഉണ്ടെങ്കില്‍ ആരെ വേണമെങ്കിലും നശിപ്പിക്കാം. പലകുറി നാം അതു കണ്ടതാണ്. രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ സംഭവിച്ചതെന്ന രീതിയില്‍ കറങ്ങി തിരിയുന്ന വീഡിയോയാണ് പുതിയത്.

ചികിത്സയ്ക്ക് എത്തിയ രോഗിക്ക് മുന്നില്‍ മൊബൈലില്‍ കളിച്ചിരിക്കുന്ന ഡോക്ടര്‍ എന്ന പേരില്‍ ഒരു വീഡിയോ സഹിതം വാര്‍ത്ത പ്രചരിച്ചിരുന്നു. തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിവ് ഹര്‍ത്താല്‍ ദിവസമാണ് സംഭവം. എന്നാല്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി രോഗിയായ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്.

‘മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. 1500 ല്‍ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ഇതിന്റെസത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രോഗി രംഗത്തെത്തിയത്. വിഡിയോയില്‍ പറയുന്നതിങ്ങനെ: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള രോഗി ഞാനാണ്. ഡോക്ടര്‍ മൊബൈലില്‍ കളിക്കുന്നതല്ല അത്. എന്റെ മുന്‍പേ എത്തിയ രോഗിയുടെ രോഗവിവരം നോക്കിയതായിരുന്നു. എന്നോട് ചോദിച്ചിട്ടാണ് നോക്കിയത്. ഞാന്‍ നേരത്തെ കാണിച്ചതാണ്. അതിന്റെ റിസല്‍ട്ട് കാണിക്കാന്‍ വേണ്ടി എത്തിയതാണ്- യുവാവ് പറയുന്നു.

Related posts