കൊല്ലം :ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ജില്ലയിലെ കടമ്പാട്ടുകോണം മുതല്‍ ഓച്ചിറവരെയുള്ള ദൈര്‍ഘ്യത്തില്‍ രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം തീരുമാനിച്ചു. കൊട്ടിയം ക്രിസ്തുജേ്യാതി അനിമേഷന്‍ സെന്ററില്‍ നടന്ന യോഗം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഇതിനായി ജില്ലയിലെ 24328 അയല്‍കൂട്ടങ്ങളുടെയും 1419 എ.ഡി.എസുകളുടെയും 74 സി.ഡി.എസുകളുടെയും പ്രതേ്യക യോഗങ്ങള്‍ 27 നകം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും വനിതാ മതിലിന്റെ വിജയത്തിനായി നടത്തും.
വനിതാ മതിലിലൂടെ സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ചരിത്രമാണ് കേരളം കുറിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രചാരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന് പുറത്തിറക്കിയ പോസ്റ്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്ക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ്, എ.ഡി.എം.സി മാരായ വി.ആര്. അജു, സബൂറ ബീവി, എസ്.വി. ഗായത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.