കൊല്ലം: ഭരണ പരാജയത്തിന് മറ തീർക്കാനാണ് സർക്കാർ വനിതാ മതിൽ നിർമാണത്തിനൊരുങ്ങുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സർക്കാർ സ്ത്രീ ശാക്തീകരണത്തിനായി മതിൽ തീർക്കുന്നത് പരിഹാസ്യമാണ്.
എന്തിനും ഏതിനും തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ആണ് ഈ സർക്കാർ സൃഷ്ടിച്ചി രിക്കുന്നത് എന്ന് അവർ കുറ്റപ്പെടുത്തി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജനുവരി 8,9 തീയതികളിൽ നടക്കുന്ന പണിമുടക്കത്തിന് മുന്നോടിയായി നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ജില്ലാ ചെയർമാൻ ജെ. സുനിൽ ജോസ് അധ്യക്ഷനായി. ചവറ ജയകുമാർ, പി.ഒ. പാപ്പച്ചൻ, വി. എൻ പ്രേംനാഥ്, പരിമണം വിജയൻ, ബി. എസ്. ശാന്തകുമാർ, വൈ. നാസറുദീൻ, ടി. ജി. എസ്. തരകൻ,എസ്. ഷിഹാബുദീൻ, സി എസ്. അനിൽ, എസ്. ഉല്ലാസ്, ഹസൻ പെരുങ്കുഴി, എച്ച്. നിസാം, പി. എസ്. മനോജ്,റ്റി. എം. ഫിറോസ്, പ്രദീപ് വാര്യത്ത്, എസ്. ശർമിള, റ്റി. ഹരീഷ്, എ. ഹാരിസ്, ബി. ജയചന്ദ്രൻ പിള്ള, ശ്രീഹരി, റ്റി. എ. സുരേഷ് കുമാർ, അർത്തിയിൽ സമീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി.