അമ്മച്ചി കറുത്ത ഉടുപ്പിട്ട ഒരു ചേച്ചി തമിഴ്‌നാട്ടിലേക്കുള്ള ഷോര്‍ട്ട്കട്ട് ചോദിച്ച് ഈ വഴി ഓടുന്നത് കണ്ടോ!! മലകയറിയെ മടങ്ങൂവെന്ന് വെല്ലുവിളിച്ച് കേരളത്തിലെത്തിയ സെല്‍വിയെയും മനിതിയെയും അടിമുടി ട്രോളി സൈബര്‍ ലോകം

തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം ശബരിമലയിലെത്തി മലകയറുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ചെന്നൈ ആസ്ഥാനമായ ആക്ടിവിസ്റ്റുകളുടെ വാക്കുകള്‍ കേട്ട കേരളത്തിലെ ചാനലുകള്‍ പിന്നെ സെല്‍വിയെയും സംഘത്തെയും വാര്‍ത്തകളില്‍ നിറച്ചു. ശനിയാഴ്ച്ച വൈകുന്നേരം മലയ്ക്ക് പുറപ്പെട്ട നേതാവ് സെല്‍വിക്കും സംഘത്തിനും പക്ഷേ ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.

പമ്പയില്‍ നിന്ന് ഒരുഘട്ടത്തില്‍ ഓടിരക്ഷപ്പെടേണ്ടിയും വന്നു. മനിതി സംഘം വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓടി ഗാര്‍ഡ് റൂമില്‍ കയറിയത് ചാനലുകളില്‍ ലൈവായി കാണിച്ചതോടെ ട്രോളര്‍മാരും ഉണര്‍ന്നു. പിന്നെ ചറപറ ട്രോളായിരുന്നു. മനിതി സംഘത്തെക്കാള്‍ വേഗത്തില്‍ ഓടിയ കേരള പോലീസിനും കിട്ടി ട്രോള്‍. രസകരമായ ട്രോളുകള്‍ കാണാം.

Related posts