പന്പ: അയ്യപ്പ ദർശനത്തിനെത്തിയ രണ്ടു യുവതികൾ പ്രതിഷേധത്തെ തുടർന്നു മടങ്ങുന്നു. ബിന്ദു, കനക ദുർഗ എന്നിവരാണ് മടങ്ങുന്നത്. ഇന്ന് പുലർച്ചെയാണ് യുവതികൾ ശബരിമലയിൽ എത്തിയത്. മരക്കൂട്ടം പിന്നിട്ടശേഷമാണ് യുവതികളുടെ മടക്കം.
യുവതികൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങുന്നത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികൾ മടങ്ങുന്നത്.
അതേസമയം മടങ്ങാൻ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. മലയിറങ്ങുന്നതിനിടെയും യുവതികൾ പ്രതിഷേധം അറിയിച്ചു. ഇവർ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ വനിതാ പോലീസ് ഇവരെ ബലം പ്രയോഗിച്ചാണ് ഇറക്കുന്നത്.
യുവതിൽ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലൻസ് എത്തിച്ച് ബലം പ്രയോഗിച്ച് യുവതികളെ ഇവിടെനിന്നും നീക്കി. യുവതികളുമായി മലയിറങ്ങുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.