ചേലേമ്പ്രയിലെ ഒരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇവിടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവാണ് വീട്ടുകാരറിയാതെ നൈസായി ഒരു വിവാഹം കഴിച്ചത്. അതില്‍ എന്താണിത്ര പ്രശ്നമെന്നല്ലേ. യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഒരാഴ്ച്ച മുമ്പ് ഭാര്യയുടെ അടുത്തുനിന്നും ജോലിക്കായി വന്നശേഷമാണ് ഇയാള്‍ രണ്ടാം വിവാഹം കഴിച്ചത്.
ഭര്‍ത്താവ് പുനര്‍വിവാഹം നടത്തിയതറിഞ്ഞ് ആദ്യഭാര്യ അന്വേഷിച്ചെത്തി. ഇതറിഞ്ഞതോടെ രണ്ടാം ഭാര്യ ബന്ധുക്കള്‍ക്കൊപ്പം തിരികെ പോയി. ആദ്യഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് തിരിച്ചയച്ചു. യുവാവിനെതിരെ ആദ്യഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലളം പൊലീസില്‍ കേസുണ്ട്.
മേലാറ്റൂര്‍ സ്വദേശിനിയായ യുവതിയെ രണ്ടാം വിവാഹം കഴിച്ച് താമസിക്കുന്ന വിവരമറിഞ്ഞാണ് ആദ്യഭാര്യ ക്വാര്‍ട്ടേഴ്സില്‍ എത്തിയത്. ഇതോടെ ബന്ധുക്കളെ വിളിച്ചുവരുത്തി രണ്ടു ഭാര്യമാരും സ്ഥലംവിടുകയായിരുന്നു. ഇനി ഭര്‍ത്താവുമായി ഒരു ബന്ധവും ഇല്ലെന്നാണ് ആദ്യ ഭാര്യ പറയുന്നത്. തന്നെ വഞ്ചിച്ച ആളുമായി ഇനി യോജിച്ചു പോകില്ലെന്ന് രണ്ടാം വിവാഹത്തില്‍ പറ്റിക്കപ്പെട്ട യുവതിയും പറയുന്നു.