ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രം! മരംകോച്ചുന്ന തണുപ്പ്, ഹൗറ എക്‌സ്പ്രസിന്റെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് തൂപ്പുകാരി രക്ഷകയായി

അ​മൃ​ത്സ​ർ: ഹൗ​റ എ​ക്സ്പ്ര​സി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ൽ നാ​ലു മ​ണി​ക്കൂ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന ന​വ​ജാ​ത ശി​ശു​വി​ന് തൂ​പ്പു​കാ​രി ര​ക്ഷ​ക​യാ​യി. അ​മൃ​ത്സ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ഹൗ​റ എ​ക്സ്പ്ര​സി​ന്‍റെ എ​സി കന്പാർ​ട്ട്മെ​ൻ​റാ​യ D3 യി​ലെ ശൗ​ചാ​ല​യ​ത്തി​ന് താ​ഴെ നി​ന്നാ​ണ് ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

താ​ഴേ​ക്ക് നി​ന്നി​രു​ന്ന ഷാ​ളി​ൽ കു​ഞ്ഞി​ന്‍റെ ത​ല കു​ടു​ങ്ങി​യി​രു​ന്നു. ട്രെ​യി​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടി​യി​ൽ റെ​യി​ൽ​വേ യാർ​ഡി​ൽ തൂ​പ്പു​കാ​രാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ന്പോ​ൾ അ​മൃ​ത്‌​സ​റി​ൽ നാ​ല് ഡ്രി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് താ​പ​നി​ല.

കു​ഞ്ഞി​നെ കു​ളി​പ്പി​ച്ച​തി​ന് ശേ​ഷം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ഞ്ഞ് ഇ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത് വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​ക​ത​ർ അ​റി​യി​ച്ചു. ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് കു​ഞ്ഞി​ന് പ്രാ​യം എ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ട്രെ​യി​ൻ ക​ട​ന്നു​പോ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Related posts