നാദാപുരം: രണ്ടു വര്‍ഷം മുമ്പ് നാദാപുരത്തു നിന്നും കാണാതായ ആള് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചതായി വാട്സ്ആപ് സന്ദേശം. വിവരം അറിഞ്ഞു ആശുപത്രിയില്‍ എത്തിയ ബന്ധുക്കളും നാട്ടുകാരും കണ്ടത് ആശുപത്രി വാര്‍ഡില്‍ ആള് ജീവനോടെ ഇരിക്കുന്ന കാഴ്ച.രണ്ടു വര്‍ഷം മുമ്പാണ് നാദാപുരം ചേലക്കാട് ചരലില്‍ ലക്ഷം വീട് കോളനിയിലെ താമസക്കാരനായ അബൂബക്കറെ കാണാതാവുന്നത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചില്ല.
ഞായറാഴ്ച രാവിലെയാണ്ഇയാള് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചതായി വിവിധ വാട്സ്ആപ് ഗ്രൂപ്പുകളില്‍ സന്ദേശം എത്തുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കൊണ്ടുവരാനായി ആംബുലന്‍സുമായി മഞ്ചേരിയില്‍ എത്തുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് മൃതദേഹം കണ്ടെത്താനായില്ല, തുടര്‍ന്ന് ആശുപത്രിക്കുള്ളില്‍ പരിശോധന നടത്തിയ ഇവര്‍ ചിരിച്ചു കൊണ്ട് വാര്‍ഡില്‍ കിടക്കുന്ന അബൂബക്കറെയാണ് ആണ് കാണുന്നത്. ഇയാളെയും ഒപ്പം കൂട്ടിയാണ് ഇവര്നാട്ടിലേക്ക് തിരിച്ചത്.കാലില്‍ വൃണത്താല് ദുരിതമനുഭവിക്കുന്ന അബൂബക്കറിനെ നാട്ടുകാര്‍ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയശേഷം സഹോദരിയുടെ വീട്ടിലെത്തിച്ചു.