തെന്നിന്ത്യൻ യുവതാരത്തിന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്. കബാലിയിൽ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടി സായ് ധൻസികയ്ക്കാന് പരിക്കേറ്റത്.
നായികപ്രാധാന്യമുള്ള യോഗി ദാ എന്ന ചിത്രത്തിൽ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ് ധൻസികയുടെ കണ്ണിന് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് സായ് ധൻസികയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ അടിയേറ്റെന്നാണ് റിപ്പോർട്ടുകൾ.