ബാ​ഹു​ബ​ലി​ക്ക് പി​ന്നാ​ലെ റോ​ക്കി​യാ​യും; ഡ​ബ്ബിം​ഗി​ൽ അ​രു​ണ്‍ താ​ര​മാ​കു​ന്നു

അനിൽ തോമസ്

കൊ​ച്ചി: ബ്ര​ഹ്മാ​ണ്ഡ ബാ​ഹു​ബ​ലി​ക്ക് പി​ന്നാ​ലെ റോ​ക്കി​യാ​യും എ​ത്തി ഡ​ബ്ബിം​ഗ് രം​ഗ​ത്തെ താ​ര​മാ​യി മാ​റു​ക​യാ​ണ് പ​റ​വൂ​ർ ഏ​ഴി​ക്ക​ര സ്വ​ദേ​ശി​യാ​യ സി.​എം.​അ​രു​ൺ. തെ​ലു​ങ്കി​ൽ നി​ന്നു​ള്ള പു​തി​യ മൊ​ഴി​മാ​റ്റ ചി​ത്ര​മാ​യ കെ​ജി​എ​ഫി​ൽ ന​ട​ൻ യാ​ഷ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ റോ​ക്കി​ക്കാ​ണ് അ​രു​ണ്‍ ത​ന്‍റെ ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വീ​ര​നാ​യ​ക​ൻ​മാ​ർ​ക്ക് എ​ന്ന​പോ​ലെ പ്ര​ണ​യ നാ​യ​ക​ൻ​മാ​ർ​ക്കും ഒ​രു​പോ​ലെ ചേ​രു​ന്നു എ​ന്ന​താ​ണ് അ​രു​ണി​ന്‍റെ ശ​ബ്ദ​ത്തെ മൊ​ഴി​മാ​റ്റ സി​നി മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. കാ​മു​ക​നും വീ​ര​യോ​ദ്ധാ​വി​നും ഒ​ക്കെ ജീ​വ​സു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ക്കു​ന്ന​തി​ൽ അ​രു​ണി​ന്‍റെ ശ​ബ്ദ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്.

ഡ​ബ്ബിം​ഗ് രം​ഗ​ത്ത് പ​ത്ത് വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള അ​രു​ണ്‍ അ​ശ്വാ​രു​ഢ​നി​ൽ ശ​ബ്ദം ന​ൽ​കി​യാ​ണ് ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. മാ​ട​ന്പി​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ കു​ട്ടി​ക്കാ​ലം അ​ഭി​ന​യി​ച്ച അ​ശ്വി​ൻ മേ​നോ​നു ശ​ബ്ദം ന​ൽ​കി​യ​തോ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് പ്രാ​ഞ്ചി​യേ​ട്ട​ൻ, കീ​ർ​ത്തി​ച​ക്ര, കു​ര​ക്ഷേ​ത്ര, ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം, പു​ത്ത​ൻ​പ​ണം, സ​ണ്‍​ഡേ ഹോ​ളി​ഡേ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ​ബ്ദം ന​ൽ​കി. പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, ആ​സി​ഫ് അ​ലി എ​ന്നി​വ​രു​ടെ ട്രാ​ക്ക് വോ​യ്സും അ​രു​ണ്‍ ആ​ണ് ചെ​യ്യു​ന്ന​ത്.

മൊ​ഴി​മാ​റ്റ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ൾ​ക്കു ശ​ബ്ദം ന​ൽ​കി​യ​താ​ണ് അ​രു​ണി​നെ ബാ​ഹു​ബ​ലി​പോ​ലൊ​രു ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യ​ത്. ഹി​റ്റ് ചി​ത്ര​മാ​യ ഈ​ച്ച​യി​ൽ നാ​നി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ശ​ബ്ദം ന​ൽ​കി മൊ​ഴി​മാ​റ്റ ചി​ത്ര​ങ്ങ​ളി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. പ്ര​ഭാ​സി​ന്‍റെ മി​ർ​ച്ചി​യി​ൽ ശ​ബ്ദം ന​ൽ​കി​യ​തോ​ടെ ബാ​ഹു​ബ​ലി​യി​ലേ​ക്കു​ള്ള വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു. അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളെ മ​ല​യാ​ളി​ക്ക് സ്വ​ന്തം​ഭാ​ഷ​യി​ൽ പ​രി​ചി​ത​മാ​ക്കി​യ മ​ങ്കൊ​ന്പ് ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​വും മൊ​ഴി​മാ​റ്റ ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​രം ശ​ബ്ദ​മാ​കാ​ൻ അ​രു​ണി​ന് അ​വ​സ​ര​മൊ​രു​ക്കി.

ബാ​ഹു​ബ​ലി ഒ​ന്നാം ഭാ​ഗ​ത്തി​ൽ ശി​വ​യ്ക്ക് ശ​ബ്ദം ന​ൽ​കി​യ​തെ​ങ്കി​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ച്ഛ​ൻ മ​ഹേ​ന്ദ്ര ബാ​ഹു​ബ​ലി​ക്കും മ​ക​ൻ അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​ക്കും ശ​ബ്ദം ന​ൽ​കാ​ൻ അ​വ​സ​രം കി​ട്ടി​യ​താ​ണ് അ​രു​ണി​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ നേ​ട്ടം. അ​ൻ​പ​തോ​ളം മൊ​ഴി​മാ​റ്റ ചി​ത്ര​ങ്ങ​ൾ​ക്ക് അ​രു​ണ്‍ ഇ​തി​നോ​ട​കം ശ​ബ്ദം ന​ൽ​കി.

ശ്ര​ദ്ധേ​യ​മാ​യ ഒ​ട്ടേ​റെ പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ​ക്കും സീ​രി​യ​ലു​ക​ൾ​ക്കും പി​ന്നി​ലും അ​രു​ണി​ന്‍റെ ശ​ബ്ദ​മു​ണ്ട്. ക​ല്യാ​ണ്‍​സ് സി​ൽ​ക്സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, ഭീ​മ ജൂ​ല്ല​റി എ​ന്നി​വ​യു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ ശ​ബ്ദം അ​രു​ണി​ന്‍റേ​താ​ണ്.

കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു തീ​യ​റ്റ​റി​ൽ എം​എ​യും കോ​ട്ട​യം എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു തീ​യ​റ്റ​റി​ൽ എം​ഫി​ലും പൂ​ർ​ത്തി​യാ​ക്കി​യ അ​രു​ണ്‍ ന​ല്ലൊ​രു നാ​ട​ക ക​ലാ​കാ​ര​ൻ​കൂ​ടി​യാ​ണ്. ഒ​ട്ടേ​റെ നാ​ട​ക​ങ്ങ​ളി​ലും സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും ഇ​തി​നൊ​ട​കം ത​ന്നെ അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു. ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ കൊ​ച്ചി സ്റ്റേ​ഷ​നി​ൽ കാ​ഷ്വ​ൽ അ​നൗ​ണ്‍​സ​ർ ആ​യി​രി​ക്കെ നി​ര​വ​ധി റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്കും അ​രു​ണ്‍ ശ​ബ്ദം ന​ൽ​കി. പ​റ​വൂ​ർ ഏ​ഴി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സി.​കെ. മു​ര​ളീ​ധ​ര​ന്‍റെ​യും ജെ.​രാ​ധാ​മ​ണി​യു​ടെ​യും മ​ക​നാ​ണ്.

Related posts