ജയിൽ ചാടിയ തടവുപുള്ളി ലിഫ്റ്റ് ചോദിച്ചത് കാറിൽ വന്ന ജയിൽ ഉദ്യോഗസ്ഥനോട്. കെന്റക്കിയിലെ ഗ്രീൻഅപ്പ് കൗണ്ടി ഡിറ്റെൻഷൻ സെന്ററിൽ നിന്നുമാണ് 31 വയസുകാരനായ അലെൻ ലൂയിസ് രക്ഷപെട്ടത്.
കയ്യിലെ വിലങ്ങുകൾ മുറുകിയിരിക്കുകയാണെന്ന് പറഞ്ഞാണ് ഇയാൾ ഉഗ്യോഗസ്ഥരെക്കൊണ്ട് കൈയിലെ ഒരു വിലങ്ങ് അഴിപ്പിച്ചത്. എന്നാൽ ഉടൻ തന്നെ ഇയാൾ ഇവിടെ നിന്നുമിറങ്ങി ഓടി രക്ഷപെടുകയായിരുന്നു.
തുടർന്ന് അടുത്തുള്ള ഹൈവെയിലെത്തിയ ഇയാൾ ഇവിടെ നിന്നും കടക്കുന്നതിന് ഒരു കാറിന് കൈകാണിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം കൈ കാണിച്ചതു കണ്ട് നിർത്തിയ ഒരു വാഹനം ഓടിച്ചത് ജയിലിലെ ഉദ്യോഗസ്ഥനായിരുന്നു. തടവുപുള്ളിയുടെ കൈയിലെ വിലങ്ങ് കണ്ട അദ്ദേഹത്തിന് കാര്യം മനസിലായി.
തുടർന്ന് ഇയാളെയും കാറിൽ കയറ്റി അദ്ദേഹം ജയിലിലേക്കു പോകുകയും ചെയ്തു. നിലവിൽ ചുമത്തിയിരിക്കുന്ന ശിക്ഷയ്ക്കു പുറമെ ജയിൽ ചാടിയതിനുള്ള ശിക്ഷയും അലെൻ ഇനി അനുഭവിക്കണം.