ന്യൂഡൽഹി: യുപിയിൽ കേന്ദ്ര സംസ്ഥാന ഭരണത്തെ വിമർശിച്ച ഭിന്നശേഷിക്കാരനു ബിജെപി നേതാവിന്റെ മർദനം. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ട് ചെയ്യുമോയെന്ന് ചോദിച്ചായിരുന്നു മർദനം. സംബാലിൽനിന്നുള്ള ബിജെപി നേതാവ് മുഹമ്മദ് മിയയാണ് മർദിച്ചത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. ഭിന്നശേഷിക്കാരനായ മനുഷ്യനെ മിയ വടികൊണ്ട് അടിക്കുകയും മുഖത്തിനു കുത്തുകയും ചെയ്തു. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. എന്നാൽ സംഭവം മുഹമ്മദ് മിയ നിഷേധിച്ചു.
മർദനം ഏറ്റയാൾ മദ്യലഹരിയിലായിരുന്നെന്നും ബിജെപിക്കെതിരായ ഗൂഡാലോചനയാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. അയാൾ മോദിയേയും യോഗിയേയും അധിക്ഷേപിച്ചു. ഇത്തരത്തിൽ സംസാരിക്കരുതെന്ന് താൻ ആദ്യം വിശദീകരിച്ചു നൽകി. എന്നാൽ അയാൾ മദ്യലഹരിയിലായിരുന്നു. ഇയാളെ ഇവിടെനിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്നും മിയ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.