ടിവി കാഴ്ചയ്ക്കു ചെലവേറുമെന്ന് ഓപ്പറേറ്റർമാർ, ഇല്ലെന്നു ട്രായ്! പു​തി​യ രീ​തി​യു​ടെ മേ​ന്മ​യാ​യി ട്രാ​യി പ​റ​യു​ന്ന​ത് ഇങ്ങനെ…

കൊ​​​ച്ചി: ചാ​​​ന​​​ലു​​​ക​​​ളു​​​ടെ നി​​​ര​​​ക്കി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​കൊ​​​ണ്ടു​​​ള്ള ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ട്രാ​​​യ്) നി​​​ർ​​​ദേ​​​ശം ഈ ​​മാ​​സം 29 മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കേ​​​ണ്ടി​​വ​​​രു​​​ന്ന​​​ത് ഇ​​​ര​​​ട്ടി​​യോ​​ളം തു​​​ക​. നി​​​ര​​​ക്കു കു​​​റ​​​യു​​​മെ​​​ന്നു ട്രാ​​​യ് ഉ​​​റ​​​പ്പി​​​ച്ചു പ​​​റ​​യു​​ന്പോ​​ൾ ഇ​​​ഷ്ട ചാ​​​ന​​​ലു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ ര​​​ണ്ടി​​​ര​​​ട്ടി നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് കേ​​​ബി​​​ൾ ടി​​​വി ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ പ​​റ​​യു​​ന്നു.

ഇ​​പ്പോ​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രിക്കു​​​ന്ന പ​​​ല ചാ​​​ന​​​ലു​​​ക​​​ളും പ​​​ണം മു​​​ട​​​ക്കി വാ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​ണ് ട്രാ​​​യി​​​യു​​​ടെ പു​​​തി​​​യ നി​​​ർ​​​ദേ​​​ശം. ട്രാ​​​യി​​​യു​​​ടെ കീ​​​ഴി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള 873 ചാ​​​ന​​​ലു​​​ക​​​ളി​​​ൽ 332 എ​​​ണ്ണ​​​മാ​​​ണ് പേ ​​​ചാ​​​ന​​​ലു​​​ക​​​ൾ. ശേ​​​ഷി​​​ക്കു​​​ന്ന​​​ത് സൗ​​​ജ​​​ന്യ (ഫ്രീ ​​​ടു എ​​​യ​​​ർ) ചാ​​​ന​​​ലു​​​ക​​​ളാ​​​ണ്.

ഇ​​​വ​​​യി​​​ൽ 100 സൗജന്യ ചാ​​​ന​​​ലു​​​ക​​​ൾമൊത്തം 130 രൂ​​​പ നി​​​ര​​​ക്കി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ട്രാ​​​യ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ 332 പേ ​​​ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ഇ​​​ഷ്ട​​​മു​​​ള്ള​​​വ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഇ​​​ങ്ങ​​നെ വ​​​രു​​​ന്പോ​​​ൾ 130 രൂ​​​പ കൂ​​​ടാ​​​തെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പേ ​​​ചാ​​​ന​​​ലി​​​ന് വേ​​​ണ്ടി ന​​​ൽ​​​കു​​​ന്ന തു​​​ക​​​യും 18 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി​​യും കൂ​​​ടി​​​യാ​​​കു​​​ന്പോ​​​ൾ ഇ​​പ്പോ​​ഴ​​ത്തേ​​തി​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം തു​​ക ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​കും എന്നാണ് ഓപ്പറേറ്റർമാർ പറയുന്നത്.

ട്രായ് പറയുന്നത്

ഉ​പ​യോ​ക്താ​ക്ക​ൾ അ​വ​ർ​ക്കാ​വ​ശ്യ​മാ​യ പേ ​ചാ​ന​ലു​ക​ൾ​ക്കു മാ​ത്രം പ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​താ​ണു പു​തി​യ രീ​തി​യു​ടെ മേ​ന്മ​യാ​യി ട്രാ​യി പ​റ​യു​ന്ന​ത്. ചാ​ന​ലു​കാ​രു​ടെ ആ​ക്ഷേ​പം അ​വ​രു​ടെ ജ​ന​പ്രി​യ​മി​ല്ലാ​ത്ത ചാ​ന​ലു​ക​ൾ​ക്കു വ​രു​മാ​നം ഉ​ണ്ടാകി​ല്ലെ​ന്നാ​ണ്. കേ​ബി​ൾ, ഡി​ടി​എ​ച്ച് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു ത​ങ്ങ​ളു​ടെ വ​രു​മാ​ന വി​ഹി​തം കു​റ​യു​മെ​ന്നാ​ണ് ആ​ശ​ങ്ക.

നൂ​റു ചാ​ന​ൽ ന​ൽ​കാ​നു​ള്ള നെ​റ്റ്‌​വ​ർ​ക്ക് ശേ​ഷി​ക്കാ​ണ് 130 രൂ​പ ഓ​പ്പ​റേ​റ്റ​ർ ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​സാ​ർ​ഭാ​ര​തി​യു​ടെ 24 ചാ​ന​ൽ നി​ർ​ബ​ന്ധ​മാ​യി വേ​ണം. ബാ​ക്കി ഫ്രീ ​ചാ​ന​ലു​ക​ളോ പേ ​ചാ​ന​ലു​ക​ളോ ആ​കാം. ഫ്രീ ​ആ​ണെ​ങ്കി​ൽ പ​ണം വേ​ണ്ട. പേ ​ആ​ണെ​ങ്കി​ൽ ഓ​രോ പേ ​ചാ​ന​ലി​ന്‍റെ​യും എം​ആ​ർ​പി ന​ൽ​ക​ണം. (100 ചാ​ന​ലി​ൽ​പെ​ട്ടാ​ലും).

നൂ​റി​നു മു​ക​ളി​ൽ ചാ​ന​ൽ എ​ടു​ത്താ​ൽ ഓ​രോ 25 ചാ​ന​ലി​നും നെ​റ്റ്‌​വ​ർ​ക്ക് ക​പ്പാ​സി​റ്റി ഫീ​സ് ആ​യി 20 രൂ​പ ന​ൽ​ക​ണം. പേ ​ചാ​ന​ലു​ക​ൾ​ക്കു​ള്ള പ​ണം പു​റ​മേ​യും.

വി​​​വി​​​ധ പേ ​​​ചാ​​​ന​​​ലു​​​ക​​​ളു​​​ടെ നി​​​ര​​​ക്കു​​​ക​​​ൾ
മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ
ഏ​​​ഷ്യാ​​​നെ​​​റ്റ്, ഏ​​​ഷ്യാ​​​നെ​​​റ്റ്
എ​​​ച്ച്ഡി-19 രൂ​​​പ
ഏ​​​ഷ്യാ​​​നെ​​​റ്റ് പ്ല​​​സ്-5 രൂ​​​പ
എ​​​ഷ്യാ​​​നെ​​​റ്റ് മൂ​​​വീ​​​സ്-15 രൂ​​​പ
സൂ​​​ര്യ​​​ടി​​​വി-12 രൂ​​​പ
സൂ​​​ര്യ മൂ​​​വീ​​​സ്-11 രൂ​​​പ
സൂ​​​ര്യ മ്യൂ​​​സി​​​ക്-4 രൂ​​​പ
സൂ​​​ര്യ കോ​​​മ​​​ഡി-4 രൂ​​​പ
സീ ​​​കേ​​​ര​​​ള-10 പൈ​​​സ
സീ ​​​കേ​​​ര​​​ള എ​​​ച്ച്ഡി- 8 രൂ​​​പ
രാ​​​ജ് ന്യൂ​​​സ്-25 പൈ​​​സ
ന്യൂ​​​സ് 18 കേ​​​ര​​​ള-50 പൈ​​​സ

സി​​​നി​​​മാ ചാ​​​ന​​​ലു​​​ക​​​ൾ

സ്റ്റാ​​​ർ മൂ​​​വീ​​​സ്- 12 രൂ​​​പ
സ്റ്റാ​​​ർ വേ​​​ൾ​​​ഡ്- 8 രൂ​​​പ
സ്റ്റാ​​​ർ ഗോ​​​ൾ​​​ഡ്-8 രൂ​​​പ
എ​​​എ​​​ക്സ്എ​​​ൻ-5 രൂ​​​പ
എ​​​ച്ച്ബി​​​ഒ-10 രൂ​​​പ
സെ​​​റ്റ് മാ​​​ക്സ്-15 രൂ​​​പ
യു​​​ടി​​​വി മൂ​​​വീ​​​സ്- 2 രൂ​​​പ

കു​​​ട്ടി​​​ക​​​ളു​​​ടെ ചാ​​​ന​​​ലു​​​ക​​​ൾ

കൊ​​​ച്ചു​​​ടി​​​വി-5 രൂ​​​പ
പോ​​​ഗോ-4.25 രൂ​​​പ
ഡി​​​സ്നി -8 രൂ​​​പ
ഡി​​​സ്കി​​​ഡ്-3 രൂ​​​പ

സ്പോ​​​ർ​​​ട്സ് ചാ​​​ന​​​ലു​​​ക​​​ൾ

സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സ്-19
ഇ​​​എ​​​സ്പി​​​എ​​​ൻ-7
ടെ​​​ൻ 2- 15
ടെ​​​ൻ 1-19
ടെ​​​ൻ 3-17

മ​​​ല​​​യാ​​​ള​​​ത്തി​​​ലെ സൗ​​​ജ​​​ന്യ ചാ​​​ന​​​ലു​​​ക​​​ൾ

അ​​​മൃ​​​ത , ഫ്ള​​​വേ​​​ഴ്സ് , ജ​​​യ്ഹി​​​ന്ദ്, കൈ​​​ര​​​ളി, ജീ​​​വ​​​ൻ ടി​​​വി , കൗ​​​മു​​​ദി, സ​​​ഫാ​​​രി​​​ ടി​​​വി , കൈ​​​ര​​​ളി വീ ​​​ചാ​​​ന​​​ൽ , ശാ​​​ലോം, പ​​​വ​​​ർ​​​വി​​​ഷ​​​ൻ, ഹാ​​​ർ​​​വെ​​​സ്റ്റ്, ഗു​​​ഡ്നെ​​​സ്, ഏ‍ഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്
മാതൃഭൂമി ന്യൂസ്

Related posts