സമൂഹമാധ്യമങ്ങളില്‍ വളരെ നല്ല രീതിയില്‍ ആക്ടീവായ വ്യക്തിയാണ് കേന്ദ്രമന്ത്രിയും മുന്‍ ബോളിവുഡ് സീരിയല്‍ താരവുമായ സ്മൃതി ഇറാനി. വളരെ പ്രധാനപ്പെട്ട വിഷയങ്ങളും തമാശകളും ട്രോളുകളുമെല്ലാം സ്മൃതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അതെല്ലാം വലിയ രീതിയില്‍ സോഷ്യല്‍മീഡിയ ലോകത്ത് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
നടി ശ്രീദേവിയുടെ മകളും ബോളിവുഡില്‍ താര പദവിയിലേയ്ക്ക് ഉയര്‍ന്ന താരവുമായ ജാന്‍വി കപൂറുമൊന്നിച്ചുള്ള ഏതാനും രസകരമായ നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.
തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി, ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്നമില്ല എന്ന മറുപടി നല്‍കിക്കൊണ്ടാണ് ഇന്നത്തെ കുട്ടികള്‍ എന്ന ടാഗോടെ സ്മൃതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സ്മൃതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇതിനു മുമ്പും ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ് വിവാഹചിത്രങ്ങള്ക്കായുളള കാത്തിരിപ്പിനെ ട്രോളിക്കൊണ്ടുള്ള സ്മൃതിയുടെ പോസ്റ്റ് വൈറലായിരുന്നു. ദീപ്വീര് വിവാഹ ചിത്രങ്ങള്‍ക്കായി ഏറെ നേരമായി കാത്തിരിക്കേണ്ടി വന്നപ്പോള്‍ എന്ന ക്യാപ്ഷനോടെ ഒരു അസ്ഥികൂടത്തിന്റെ ചിത്രമാണ് സ്മൃതി പങ്കുവച്ചിരുന്നത്.