വനിതാമതിൽ ജാതീയമായ വേർതിരിവുണ്ടാക്കുന്ന ഒരു പരിപാടിമാത്രമെന്ന്   മ​ന്നം സാം​സ്കാ​രി​ക സ​മി​തി 

കൊ​ല്ലം: വ​നി​താ​മ​തി​ൽ ജാ​തി​യ​മാ​യി വേ​ർ​തി​രി​വു​ണ്ടാ​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യാ​യി​ട്ട് മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യുവെന്ന് മ​ന്നം സാം​സ്കാ​രി​ക സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ നി​ല​പാ​ടു​ക​ളെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച സി​പിഎം പോ​ലു​ള്ള ശ​ക്തി​ക​ളെ നേ​രി​ട്ട പാ​ര​ന്പ​ര്യ​മു​ള്ള എ​ൻഎ​സ്എ​സിന് ഇ​പ്പോ​ൾ ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണു​ള്ള​തെ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ മ​ന​സിലാ​ക്ക​ണ​മെ​ന്നും മ​ന്നം സാം​സ്കാ​രി​ക സ​മി​തി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നേ​തൃ​ത്വ​ത്തെ പൂ​ർ​ണ്ണ​മാ​യും അം​ഗീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​നാ​ശ​ക്തി ക​ണ്ട് ഭ​യ​പ്പെ​ടു​ന്ന സിപി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ അ​വ​രു​ടെ നി​ല​പാ​ടു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് സാ​ന്നി​ധ്യം ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്.

തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മലകയറാൻ ത​യാ​റാ​കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്നും ഗ​വ​ണ്‍​മെ​ന്‍റും പോ​ലീ​സും പിന്മാറണം. ശ​ബ​രി​മ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഭ​ക്ത​ർ​ക്ക് ഒ​രു​ക്കി​കൊ​ടു​ക്കു​വാ​ൻ ദേ​വ​സ്വം​ബോ​ർ​ഡ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ണ​ന്ന് മ​ന്നം സാം​സ്ക്കാ​രി​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ 50 താ​ലൂ​ക്കു​ക​ളി​ൽ നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ആ​ശ​യ​ഗ​തി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന സ​മ​സ്ത​മേ​ഖ​ല​ക​ളി​ലു​മു​ള്ള ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന സാം​സ്കാ​രി​ക സ​ദസുക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ മ​ന്നം സാം​സ്കാ​രി​ക സ​മി​തി തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​ൻ പ്ര​ഫ. എ​ൻ. രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. വേ​ണു​ഗോ​പാ​ല​മേ​നോ​ൻ, ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള, ആ​റു​മാ​നൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ഫ. ഗി​രീ​ഷ് ആ​ർ. നാ​യ​ർ, അ​ഡ്വ. സോ​മ​ശേ​ഖ​ര​പി​ള്ള, കെ.​എ​ൻ. പ്ര​ഭാ​ക​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts