ഇതാണ്ട പോലീസ്;  ​ഭര​ണ കാ​ര്യ​ങ്ങ​ൾ മാത്രം​ നോ​ക്കാ​ൻ നിയമിച്ച പുതിയ എസ്പിമാർ ചാർജെടുത്തില്ല; 29നകം ചാർജെടുത്ത് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട് ഡിജിപി

സി.​സി.​സോ​മ​ൻ
കോ​ട്ട​യം: പോ​ലീ​സ് വ​കു​പ്പി​ൽ ഭ​ര​ണ വി​ഭാ​ഗ​ത്തി​ന് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജി​ല്ലാ ത​ല​ത്തി​ൽ നി​യ​മി​ച്ച അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​ർ 29ന​കം ചാ​ർ​ജെ​ടു​ക്ക​ണ​മെ​ന്ന് ഡി​ജി​പി നി​ർ​ദേ​ശം ന​ല്കി. 17 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ പു​തി​യ ത​സ്തി​ക​യു​ണ്ടാ​ക്കി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രെ നി​യ​മി​ച്ചെ​ങ്കി​ലും പ​ല​രും ഇ​തി​ന​കം ചാ​ർ​ജെ​ടു​ത്തി​ല്ല.

ഇ​തേ തു​ട​ർ​ന്നാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. 29ന​കം അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​ർ ചാ​ർ​ജെ​ടു​ത്ത് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. മു​തി​ർ​ന്ന ഡി​വൈ​എ​സ്പി​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി​യാ​ണ് അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​രാ​ക്കി​യ​ത്.
നി​ല​വി​ൽ നി​യ​മ പാ​ല​ന​ത്തി​ന്‍റെ​യും ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​ണ്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ലെ ഭാ​രി​ച്ച ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​കൂ​ടി നോ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഭ​ര​ണ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല ഇ​പ്പോ​ഴ​ത്തെ എ​സ്പി​മാ​രി​ൽ നി​ന്ന് നീ​ക്കി​യ​ത്. പ​ക​രം ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​ക്ക് പു​തി​യ എ​സ്പി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​യ​മ പാ​ല​ന​ത്തി​നും (ലോ​ആ​ൻ​ഡ് ഓ​ർ​ഡ​ർ) ഭ​ര​ണ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) കാ​ര്യ​ങ്ങ​ൾ​ക്കും ര​ണ്ടു പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രാ​യി.

പു​തു​താ​യി നി​യ​മ​നം ല​ഭി​ച്ച ഭ​ര​ണ വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ എ​സ​പി​മാ​ർ. ബ്രാ​ക്ക​റ്റി​ൽ നി​യ​മ​നം ല​ഭി​ച്ച സ്ഥ​ലം. എ​സ്.​അ​നി​ൽ​കു​മാ​ർ (തൃ​ശൂ​ർ സി​റ്റി), പി.​ബി.​പ്ര​ശോ​ഭ് (കാ​സ​ർ​കോ​ട്), പി.​എ.​മു​ഹ​മ്മ​ദ് അ​രി​ഫ് (കൊ​ല്ലം​സി​റ്റി), ഷാ​ന​വാ​സ് എ (​തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ), എ​സ്.​ദേ​വ​മ​നോ​ഹ​ർ (മ​ല​പ്പു​റം), മു​ഹ​മ്മ​ദ് ഷാ​ഫി കെ (​കൊ​ല്ലം റൂ​റ​ൽ), ബി.​കൃ​ഷ്ണ​കു​മാ​ർ (സീ​നി​യ​ർ-​ആ​ല​പ്പു​ഴ), എം.​സു​ബൈ​ർ (തൃ​ശൂ​ർ റൂ​റ​ൽ), കെ.​സ​ലിം (പാ​ല​ക്കാ​ട്), ടി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ (കോ​ഴി​ക്കോ​ട് റൂ​റ​ൽ), എം.​ജെ.​സോ​ജ​ൻ (എ​റ​ണാ​കു​ളം റൂ​റ​ൽ), ന​സിം എ (​കോ​ട്ട​യം), കെ.​കെ.​മൊ​യ്ദീ​ൻ​കു​ട്ടി (വ​യ​നാ​ട്), എം.​സി.​ദേ​വ​സ്യ (കോ​ഴി​ക്കോ​ട് സി​റ്റി), എം.​ഇ​ക്ബാ​ൽ (ഇ​ടു​ക്കി), എ​സ്.​ആ​ർ.​ജ്യോ​തി​ഷ്കു​മാ​ർ (പ​ത്ത​നം​തി​ട്ട), വി.​ഡി.​വി​ജ​യ​ൻ ( ക​ണ്ണൂ​ർ).

Related posts