കടം അടിച്ച ഫ്ളക്സിന്‍റെ പണം ചോദിച്ച് കട ഉടമയ്ക്ക്  മർദനം; കെ​പി​സി​സി ഭാ​ര​വാ​ഹി ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദി​നെ​തി​രെ​പ​രാ​തി; കൊടുക്കാനുള്ളത് ലക്ഷങ്ങൾ; സിസിടിവി ദൃശ്യം പുറത്ത്

തി​രു​വ​ന​ന്ത​പു​രം: ഫ്ള​ക്സ് പ്രി​ന്‍റ് ചെ​യ്ത​തി​ന് പ​ണം ചോ​ദി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി ഫ്ള​ക്സ് പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി.ത​ല​സ്ഥാ​ന​ത്തെ ഫ്ള​ക്സ് പ്രി​ന്‍റിം​ഗ് യൂ​ണി​റ്റ് സ്ഥാ​പ​ന ഉ​ട​മ സു​രേ​ഷാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് പ​രാ​തി ന​ൽ​കി​യ​ത്.

കെ​പി​സി​സി ഭാ​ര​വാ​ഹി ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഫ​ള്ക​സ് പ്രി​ന്‍റ് ചെ​യ്ത​തി​ൽ കു​ടി​ശി​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ കൊ​ടു​ക്കാ​നി​രി​ക്കെ വീ​ണ്ടും ഫ്ള​ക്സ് പ്രി​ന്‍റ് ചെ​യ്യാ​ൻ വ​ന്ന​പ്പോ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സ്ഥാ​പ​ന ഉ​ട​മ​യു​ടെ ആ​രോ​പ​ണം.

ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് അ​തി​ക്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന ഉ​ട​മ പു​റ​ത്ത് വി​ട്ടു. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

Related posts