അ​ന്ധ​നാ​യ ഗൃ​ഹ​നാ​ഥ​നി​ൽ നി​ന്ന് അ​മി​ത തു​ക ഈ​ടാ​ക്കി​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി; സംഭവം സമുഹമാധ്യമം ഏറ്റെടുത്തോടെയാണ് നടപടിയുണ്ടായത്

തി​രൂ​ർ: അ​ന്ധ​നാ​യ വ്യ​ക്തി​യി​ൽ നി​ന്ന് അ​മി​ത തു​ക ഈ​ടാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി. തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ മീ​ന​ട​ത്തൂ​ർ സ്വ​ദ്ദേ​ശി മ​ഹേ​ഷി​ന്‍റെ ലൈ​സ​ൻ​സ് തി​രൂ​ർ എം​വി​ഐ സാ​ജു എ.​ബ​ക്ക​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തി​രൂ​രി​ൽ ട്രെ​യി​നി​റ​ങ്ങി​യ പെ​രു​വ​ഴി​യ​ന്പ​ലം സ്വ​ദേ​ശി ഷൗ​ക്ക​ത്തി​ൽ നി​ന്ന് അ​മി​ത തു​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങു​ക​യും പ​രാ​തി കൊ​ടു​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി. ഷൗ​ക്ക​ത്ത് തി​രൂ​ർ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

നാ​ലു പേ​രും അ​ന്ധ​രാ​യ കു​ടും​ബ​ത്തി​ലെ ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച്ച​യി​ല്ലാ​ത്ത കു​ടും​ബ​നാ​ഥ​നാ​യ ഷൗ​ക്ക​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ കൂ​ലി ഈ​ടാ​ക്കി​യ ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കെ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

തി​രൂ​ർ എം​വി​ഐ​മാ​രാ​യ സാ​ജു എ.​ബ​ക്ക​ർ, എം.​ഐ.​ആ​രി​ഫ് എ​ന്നി​വ​ർ പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കു​ക​യും ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts