ചെന്നൈ: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസിൽ ഡിഎംകെ മുൻ എംഎൽഎക്കു 10 വർഷം തടവ്. ഡിഎംകെ മുൻ എംഎൽഎ എം. രാജ് കുമാറിനെയാണ് ശിക്ഷിച്ചത്. തടവിനു പുറമെ 42,000 രൂപ പിഴയും ഇയാൾ അടയ്ക്കണം.
2012 ൽ ആണ് പതിനഞ്ചുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് ശിക്ഷ വിധിച്ചത്. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് എംഎൽഎയുടെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.