“നി​ങ്ങ​ളു​ടെ വീ​സ കാ​ണി​ക്കൂ’; ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച് ഓ​സീ​സ് കാ​ണി​ക​ൾ

മെ​ൽ​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​നി​ടെ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ​ക്കു നേ​രെ ഓ​സ്ട്ര​ലി​യ​ൻ കാ​ണി​ക​ളു​ടെ വം​ശീ​യ അ​ധി​ക്ഷേ​പം. പ​വ​ലി​യ​ന്‍റെ ഒ​രു ഭാ​ഗ​ത്തി​രു​ന്ന കാ​ണി​ക​ൾ “നി​ങ്ങ​ളു​ടെ വീ​സ കാ​ണി​ക്കൂ’ എ​ന്ന് താ​ര​ങ്ങ​ളോ​ടു പ​റ​യു​ക​യാ​യി​രു​ന്നു. ടെ​സ്റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​ന​വും ഈ ​പ്ര​ശ്ന​മു​ണ്ടാ​യി.

ഇ​തു​സം​ബ​ന്ധി​ച്ച് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യ്ക്കു നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. താ​ര​ങ്ങ​ൾ​ക്കു പു​റ​മേ ഇ​ന്ത്യ​ക്കാ​രാ​യ കാ​ണി​ക​ൾ​ക്കും അ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് മെ​ൽ​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ കാ​ണി​ക​ൾ​ക്കു താ​ക്കീ​തു​മാ​യി ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ രം​ഗ​ത്തെ​ത്തി. കൂ​ടാ​തെ, സ്റ്റേ​ഡി​യം മാ​നേ​ജ്മെ​ന്‍റി​നും വി​ക്ടോ​റി​യ പോ​ലീ​സി​നും ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ​രാ​തി​ക​ൾ കൈ​മാ​റി.

മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​നം ജ​സ്പ്രീ​ത് ബും​റ​യു​ടെ മി​ന്നും പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ ഓ​സീ​സ് കേ​വ​ലം 151 റ​ണ്‍​സി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. 33 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് ഓ​സീ​സ് വി​ക്ക​റ്റു​ക​ൾ ബും​റ സ്വ​ന്ത​മാ​ക്കി.

Related posts