മാ​​യ​​ങ്കി​​നെ പ​​രി​​ഹ​​സി​​ച്ച​​തി​​നു ശാ​​സ്ത്രി​​യു​​ടെ മ​​റു​​പ​​ടി

മെ​​ൽ​​ബ​​ണ്‍ ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഇ​​ന്ത്യ​​ൻ താ​​രം മ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ ക​​ളി​​യാ​​ക്കി​​യ ഓ​​സീ​​സ് മു​​ൻ താ​​രം കെ​​റി ഒ​​കീ​​ഫി​​നു ചു​​ട്ട മ​​റു​​പ​​ടി​​യു​​മാ​​യി പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി. മാ​​യ​​ങ്ക് ര​​ഞ്ജി​​ട്രോ​​ഫി​​യി​​ൽ ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി നേ​​ടി​​യ​​ത് റെ​​യി​​ൽ​​വേ കാ​​ന്‍റീ​​ൻ സ്റ്റാ​​ഫു​​ക​​ൾ​​ക്കെ​​തി​​രേയാ​​യി​​രു​​ന്നെ​​ന്നും അ​​വി​​ടു​​ത്തെ ഷെ​​ഫു​​മാ​​രും വെ​​യി​​റ്റ​​ർ​​മാ​​രു​​മാ​​യി​​രു​​ന്നു അ​​ഗ​​ർ​​വാ​​ളി​​നെ​​തി​​രേ പ​​ന്തെ​​റി​​ഞ്ഞ​​തെ​​ന്നു​​മാ​​യി​​രു​​ന്നു ഒ​​കീ​​ഫി​​ന്‍റെ പ​​രി​​ഹാ​​സം.

നി​​ങ്ങ​​ൾ കാ​​ന്‍റീ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​ന് അ​​വി​​ടെ​​വ​​ന്ന് കോ​​ഫി കു​​ടി​​ക്കാ​​ൻ ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും അ​​വി​​ടു​​ത്തെ​​യാ​​ണോ ഇ​​ന്ത്യ​​യി​​ലെ കോ​​ഫി​​യാ​​ണോ മി​​ക​​ച്ച കോ​​ഫി​​യെ​​ന്ന് അ​​ദ്ദേ​​ഹം താ​​ര​​ത​​മ്യം ചെ​​യ്ത​​ശേ​​ഷം പ​​റ​​യു​​മെ​​ന്നും ശാ​​സ്ത്രി പ​​റ​​ഞ്ഞു. ഫോ​​ക്സ് സ്പോ​​ർ​​ട്സു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ലാ​​യി​​രു​​ന്നു ശാ​​സ്ത്രി​​യു​​ടെ ഈ ​​മ​​റു​​പ​​ടി.

ശാ​​സ്ത്രി​​യു​​ടെ ഈ ​​ക​​ളി​​യാ​​ക്ക​​ൽ കേ​​ട്ട് ക​​മന്‍റേറ്റ​​റാ​​യ ഷെ​​യ്ൻ വോ​​ണി​​നു ചി​​രി​​യ​​ട​​ക്കാ​​നാ​​യി​​ല്ല. പ​​രി​​ഹാ​​സ​​ത്തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്ന​​തോ​​ടെ മാ​​പ്പ് പ​​റ​​ഞ്ഞ് ഒ​​കീ​​ഫ് ത​​ടി​​ത​​പ്പി​​യി​​രു​​ന്നു.

Related posts