തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ താൽപര്യത്തിനാണ് മുൻഗണന. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കാനാകില്ല. മകരവിളക്ക് കാലം സുഗമമായി നടക്കും- കടകംപള്ളി പറഞ്ഞു.
ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്നും ഭരണഘടന അനുസരിക്കുന്ന സർക്കാർ കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.