സീതത്തോട്: മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട എല്ലാര്ക്കും വീടുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്. നവകേരള നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസഹായം കുറഞ്ഞതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മതിയായ സഹായം ലഭിക്കാതെ വന്നതും കാരണമാണ് വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പുനരധിവാസം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന് അകത്തു നിന്നും ലഭിക്കാവുന്ന പരമാവധി സഹായം സ്വീകരിച്ച് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
പ്രളയത്തില്‍ ഏറ്റവും നാശനഷ്ടം സംഭവിച്ചത് വ്യാപാര മേഖലയ്ക്കാണ്. പ്രളയക്കെടുതിയിൽപെട്ട വ്യാപാര സ്ഥാപനങ്ങളെ സഹായിക്കുന്നതിന് രാജ്യത്തെ വന്‍കിട കമ്പനികളില്‍ നിന്നും പകുതി വിലയ്ക്ക് ഇവര്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ വ്യാപാരികള്‍ക്ക് പലിശരഹിത വായ്പകള്‍ നല്കാന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിന്റെ പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ബാങ്കുകള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഉള്‍പ്പെടെ നിരവധി പൊതുസ്ഥാപനങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇവയുടെ പുനര്‍ നിര്‍മാണത്തിനും യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് നടന്നുവരുന്നത്.
പ്രളയത്തില്‍ കേരളം ഉയര്‍ത്തിപ്പിടിച്ച ഐക്യവും സാഹോദര്യവും തുടരാന്‍ കഴിഞ്ഞാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും ലോകത്തിന് മാതൃകയാകാന്‍ നമുക്ക് കഴിയും. ചിറ്റാര്‍, സീതത്തോട് പ്രദേശത്തെ പട്ടയ പ്രശ്നം സംബന്ധിച്ച വിഷയത്തില്‍ അനുഭാവ പൂര്‍വമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 12 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ തയാറായ വികെഎല്‍ ഗ്രൂപ്പ് ഉടമ ഡോ. വര്‍ഗീസ് കുര്യനെ മന്ത്രി ആദരിച്ചു.ർജ് എം .എൽ .എ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 10ന് സെക്രട്ടേറിയറ്റിൽ മന്ത്രി ഇ.പി ജയരാജന്റെ ചേംബറിൽ യോഗം ചേരുന്നത്.