രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളില്‍ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്. കമ്മീഷന് നിയോഗിച്ച സമിതി ഒരു സ്വകാര്യ അഭയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്ന് കണ്ടെത്തി.
അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികളോട് സംസാരിച്ചപ്പോള്‍ അവരില്‍ രണ്ട് പേര് വളരെ പേടിയോടെയാണ് കാണപ്പെട്ടത്. അവരെ കൂടുതല്‍ കൗണ്‍സില്‍ ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവര്‍ വെളിപ്പെടുത്തിയത്. ശിക്ഷാരീതി എന്ന നിലയില്‍ തങ്ങളുടെ സ്വകാര്യഭാഗത്ത് മുളക് പൊടി ഇടാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എല്ലാവരേയും സാക്ഷിയാക്കി അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് ഇത്തരത്തില്‍ ശിക്ഷിക്കാറുളളത്-ഡല്‍വി ഹനിതാ കമ്മീഷന് അദ്ധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.
തങ്ങളെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനോട് വെളിപ്പെടുത്തി. വസ്ത്രങ്ങള്‍ കിടക്കയില്‍ വെച്ചമ മറന്നുപോവുകയോ മറ്റോ ചെയ്താല്‍ വടി കൊണ്ടും സ്കെയില്‍ കൊണ്ടും തല്ലാറുണ്ടെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ആറ് വയസ് മുതല്‍ 15 വയസ് വരെയുളള 22 പെണ്‍കുട്ടികള്‍ ഈ അഭയകേന്ദ്രത്തിലുണ്ട്.